തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ കേന്ദ്രീകരിച്ചു വിശദമായ അന്വേഷണത്തിന് എസ്‌ഐടി. ഹൈക്കോടതിയുടെ ചില നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് 2019 മുതല്‍ 2025 വരെയുള്ള ബോര്‍ഡ് അംഗങ്ങളുടെ മൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
- Also Read ശബരിമല: കണ്ണടയ്‌ക്കു, ഇരുട്ടാക്കും; 1998ൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ നൽകാതെ ദേവസ്വം ബോർഡ്
2019ന് സമാനമായി 2025ലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്നെ സ്വര്‍ണം പൂശാന്‍ ഏല്‍പിച്ചതില്‍ ഹൈക്കോടതി സംശയം രേഖപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചും അന്വേഷിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ തുടര്‍നടപടി. ഇക്കാലയളവിലെ ബോര്‍ഡ് യോഗങ്ങളുടെ മിനിട്‌സ് ശേഖരിക്കും. ബോര്‍ഡംഗങ്ങളെ വിളിപ്പിച്ചു മൊഴിയെടുക്കുമെന്നാണു സൂചന. അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി തന്ത്രികുടുംബത്തെ മറയാക്കിയാണ് സമ്പന്നരായ ഭക്തരുമായി അടുപ്പമുണ്ടാക്കിയതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
- Also Read എസ്ഐആറിൽ സഹകരിച്ചില്ലെങ്കിൽ ഇനി നാട്ടിൽ വോട്ടും ഇല്ല; ബിഎൽഒ നേരിട്ടെത്തും വീട്ടിൽ; മലയാളികൾ എന്താണ് ചെയ്യേണ്ടത്? അറിയേണ്ടതെല്ലാം
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Smart Creations എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Sabarimala gold theft case investigation focuses on Travancore Devaswom Board: The SIT is expanding its investigation based on High Court directives, including questioning board members and reviewing meeting minutes. |