കൊച്ചി ∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകിയ ഉത്തരവിൽ പുനഃപരിശോധന ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. കളമശേരി മെഡിക്കൽ കോളജിന് വൈദ്യപഠനത്തിനു മൃതദേഹം വിട്ടു നൽകിയ നടപടി ശരിവച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ െബഞ്ച് വിധി പറഞ്ഞത്. 2024 സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹത്തെ ചൊല്ലിയുള്ള നിയമയുദ്ധത്തിലാണ് ഇന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് വിധി പറഞ്ഞത്.  
  
 -  Also Read  ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു   
 
    
 
തന്നെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ലോറൻസ് പറയുന്നതായ വിഡിയോ ദൃശ്യം നേരത്തെ സമർപ്പിക്കാൻ സാധിച്ചില്ല എന്നു കാട്ടിയാണ് ആശ ലോറൻസും സഹോദരി സുജാത ബോബനും പുനഃപരിശോധന ഹർജി നൽകിയത്. എന്നാൽ ഹർജിക്കാരുടെ വാദവും തങ്ങൾക്കു മുൻപാകെ സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിക്കുമ്പോൾ പുനഃപരിശോധനാ ഹർജി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർ സമര്‍പ്പിച്ച വിഡിയോ ദൃശ്യത്തെ വിശകലനം ചെയ്യാനോ അതിനെക്കുറിച്ച് പ്രസ്താവന നടത്താനോ തങ്ങൾ മുതിരുന്നില്ല. എന്നാൽ എന്നാണ് ഈ വിഡിയോ ദൃശ്യം ചിത്രീകരിച്ചത് എന്നതു സംബന്ധിച്ച് ഹർജിയിൽ പരാമർശിച്ചിട്ടില്ല എന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാനുള്ള ഉത്തരവാദിത്തപ്പെട്ട അധികൃതരുടെ തീരുമാനത്തിൽ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.  
  
 -  Also Read   വരുത്തിവച്ചതോ മണ്ണിടിച്ചിൽ? ആ അപകടങ്ങൾ സൂചന തന്നു, പക്ഷേ അവർ കണ്ണടച്ചു; അനുമതി ഇങ്ങനെയെങ്കിൽ ഇനിയും ദുരന്തം! മൃഗപാലവും ആനവഴിയും എവിടെ?   
 
    
 
ലോറൻസ് അന്തരിച്ചതിനു പിന്നാലെ, മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകണമെന്ന് പിതാവ് അറിയിച്ചിരുന്നതായി മകൻ എം.എൽ.സജീവന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ മകൾ ആശ ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹം ക്രിസ്തീയ മതാചാര പ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് വിഷയത്തിൽ കേരള അനാട്ടമി ആക്ട് പ്രകാരം തീർപ്പു കൽപ്പിക്കാൻ കളമശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു കോടതി നിർദേശം നൽകി. മെഡിക്കൽ കോളജ് രൂപീകരിച്ച അഡ്വൈസറി കമ്മിറ്റി മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടു നൽകാനുള്ള തീരുമാനം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ ഡിവിഷൻ െബഞ്ചിനേയും തുടർന്ന് സുപ്രീം കോടതിയേയും സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. തുടർന്നു നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്.  
         
  
 -    പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്  
 
        
  -    ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?  
 
        
  -    കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം  
 
        
   MORE PREMIUM STORIES  
 English Summary:  
M.M. Lawrence body donation: The Kerala High Court has upheld its order to hand over senior CPM leader M.M. Lawrence\“s body for medical study, rejecting a review petition filed by his daughter, Asha Lawrence.  |