ന്യൂഡൽഹി∙ അതിർത്തി സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധം തുടരാനും ധാരണയായിട്ടുണ്ട്. സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
- Also Read അഞ്ചുവർഷത്തെ ഇടവേളയ്ക്ക് വിട നൽകി ഇന്ത്യ: അയൽരാജ്യത്തേക്ക് നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിച്ചു
5 വർഷത്തിന് ശേഷം കൊൽക്കത്തയ്ക്കും ഗ്വാങ്‌ഷൂവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിന് ദിവസങ്ങൾക്കു ശേഷമാണ് ഇരുരാജ്യങ്ങളും അതിർത്തി വിഷയത്തിൽ ചർച്ച നടത്തിയത്. ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശന വേളയിൽ, ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും മോദി പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അന്ന് ചർച്ച ചെയ്തിരുന്നു.
- Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
English Summary:
India and China Discuss Border Issues: India China Border Talks focus on strengthening diplomatic and military ties. Both countries aim to resolve border disputes through ongoing discussions and enhanced communication. This follows renewed efforts to improve trade relations and re-establish direct flight routes, signaling a positive shift in bilateral relations. |
|