കൽപറ്റ ∙ വയനാട് കമ്പളക്കാട് പള്ളിക്കുന്ന് റോഡിനു സമീപം നിർമാണത്തിലുള്ള കെട്ടിടത്തിനു മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പോക്സോ കേസിലെ പ്രതിയുടേതെന്ന് സൂചന. വെള്ളമുണ്ട സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി തിരുവനന്തപുരം കരമന സ്വദേശി സുനില്‍ കുമാര്‍ എന്ന അല്‍ അമീന്റെ (50) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ.  
  
 
മൃതദേഹം സ്ഥിരീകരിക്കുന്നതിനായി സുനിൽകുമാറിന്റെ തിരുവനന്തപുരത്തെ ബന്ധുക്കളോട് കമ്പളക്കാട് സ്റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഇവർ എത്തുന്നതോടെ ഇതിൽ വ്യക്തത വരുമെന്ന് കേസ് അന്വേഷിക്കുന്ന വെള്ളമുണ്ട സ്റ്റേഷൻ എസ്ഐ കെ.എസ്.ജിഷ്ണു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് കെട്ടിടത്തിനു മുകളിൽ ഒരാളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്.  
 
കാലുകൾ ചുവപ്പു നിറത്തിലുള്ള വയർ ഉപയോഗിച്ച് ടെറസിലുളള ഇരുമ്പുകമ്പികളിൽ കെട്ടിയിട്ട ശേഷം പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയതായാണ് നിഗമനം. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സിഗരറ്റ് ലാംപും കറുത്ത നിറത്തിലുള്ള ഒരു ബാഗും സമീപത്ത് നിന്നും പൊലീസ് കണ്ടെത്തി. വിശദമായ പരിശോധനയിൽ ഇയാളുടെ ആത്മഹത്യക്കുറിപ്പും ലഭിച്ചു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പല ഇടങ്ങളില്‍ പണിയെടുത്താണ് സുനിൽ ജീവിച്ചിരുന്നത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ വിശദാംശങ്ങൾക്കായി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.  
         
  
 -    ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...  
 
        
  -    ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും  
 
        
  -    സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ  
 
        
   MORE PREMIUM STORIES  
  
 
വ്യത്യസ്തമായ പേരുകളില്‍ മൂന്നിലേറെ വിവാഹം കഴിച്ചിട്ടുള്ളയാളാണ് സുനിൽ കുമാർ. 2024 നവംബറില്‍ വെള്ളമുണ്ടയില്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലായിരുന്നു. English Summary:  
Wayanad: Charred Body of POCSO Accused Found on Building Terrace, Suicide Suspected |