cy520520 • 2025-10-28 09:41:33 • views 395
അടൂർ ∙ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ കൊല്ലം ഓയൂർ വെളിയത്തു മുട്ടറ മരുതിമലയുടെ മുകളിൽ നിന്ന് താഴേക്കുവീണ രണ്ടാമത്തെ വിദ്യാർഥിനിയും മരിച്ചു. മെഴുവേലി സുവർണ ഭവനിൽ സുകുവിന്റെ മകൾ ശിവർണ (14) ആണു മരിച്ചത്. ശിവർണയ്ക്കൊപ്പം അപകടത്തിൽപെട്ട പെരിങ്ങനാട് ചെറുപുഞ്ച ദിലീപ് ഭവനത്തിൽ മീനു (14) സംഭവദിവസം തന്നെ മരിച്ചിരുന്നു. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ഇവർ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് മരുതിമലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തു നിന്ന് താഴേക്ക് വീണത്.
സ്കൂളിൽ കലോത്സവമായിരുന്ന വെള്ളിയാഴ്ച രാവിലെ രണ്ടു പേരും സ്കൂളിൽ പോവുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വൈകിട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അടൂർ പൊലീസിൽ പരാതി നൽകി. ഇതിനിടയിലാണ് ഇവർ മരുതിമലയുടെ മുകളിൽ നിന്ന് വീണ വിവരം അറിയുന്നത്.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 6.20നാണ് ശിവർണ മരിച്ചത്. അമ്മ ശാലിനിയുടെ വീടായ അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി ശാലിനി ഭവനത്തിൽ വീട്ടിൽ നിന്നാണ് ശിവർണ സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. സഹോദരി : സുവർണ. English Summary:
Kerala accident news involves a tragic incident where two students fell from Maruthimala, leading to their death. The incident occurred after the students left home, purportedly for school, and later fell from a significant height at Maruthimala in Kollam. This has resulted in an outpouring of grief in the local community and highlights the need for increased safety measures in tourist areas. |
|