ഓക്‌ലഹോമ∙ ഓക്‌ലഹോമയിലെ സ്റ്റിൽവാട്ടറിൽ സ്ഥിതി ചെയ്യുന്ന ഓക്‌ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റസിഡൻഷ്യൽ ഹാളിന് പുറത്തുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. പരുക്കേറ്റവരിൽ ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.  
  
 -   ‘ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ’; നിയോഗം പോലെ മടക്കം, അൻസിലിന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞ് കുടുംബം  Gulf News 
 
        
  -   വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ട് മരണം  Gulf News 
 
        
    
 
ഇന്നലെ പുലർച്ചെ 3. 40ഓടെയാണ് സംഭവം നടന്നത്. പരുക്കേറ്റ മൂന്നു പേരെയും  ഓക്‌ലഹോമ സിറ്റി, ടൾസയിലെ ആശുപത്രികളിലേക്ക് മാറ്റി. സ്റ്റിൽവാട്ടറിലെ പെയിൻ കൗണ്ടി എക്സ്പോ സെന്ററിൽ നടന്ന പാർട്ടിയിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഒഎസ്യു പൊലീസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. English Summary:  
Oklahoma shooting incident occurred at Oklahoma State University, injuring three individuals. The shooting stemmed from a dispute at a party, and authorities are seeking information related to the incident. |