കോതമംഗലം  ∙ മാമലക്കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് പരുക്ക്. രാവിലെ 9 മണിയോടെയാണ് സംഭവം. മാമലക്കണ്ടം, കൊയ്നിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരുക്കേറ്റത്.   
  
 -  Also Read  ശബരിമല സ്വർണക്കവർച്ച: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കോടതിയിൽ എത്തിച്ചു, കസ്റ്റഡി അപേക്ഷ നൽകും   
 
    
 
രമണിയുടെ കൃഷിയിടത്തിൽ ഇരുവരും ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് കുത്തനെ ഉയർന്ന മലയിൽ നിന്ന് വലിയ പാറക്കല്ല് താഴേക്ക് പതിച്ചത്. രമണിക്ക് വയറിനും, നടുവിനുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. English Summary:  
Rockfall Injures Two Women in Kothamangalam: The incident occurred while the women were working in a field when a large rock fell from Koynippara mountain, and both women are now hospitalized. |