പുനലൂർ∙ കാണാതായ വയോധികയെ കിണറ്റിനുള്ളിൽ നിന്നും രക്ഷപ്പെടുത്തി. പേപ്പർമിൽ പള്ളിത്താഴേതിൽ വീട്ടിൽ ലീലാമ്മയെ(78) ആണ് കഴിഞ്ഞദിവസം വീടിനടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്. അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി ഇവരെ രാത്രിയോടെ കിണറ്റിൽ നിന്നും പുറത്തെടുത്തു. പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  
  
 -  Also Read  ദേവസ്വം ബോർഡിന്റെ ചുമതല ഐഎഎസുകാരന് നൽകണം; ഗണേഷ് കുമാർ ‘ഡ്യൂപ്ലിക്കേറ്റ്’ : വെള്ളാപ്പള്ളി   
 
    
 
കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയതിനുശേഷം തിരികെ ട്രെയിനിൽ ഇവർ പുനലൂരിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മകൾ അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് കാണാനില്ല എന്ന വിവരം അറിയുന്നത്. വീടിനു സമീപത്തു നിന്നും ഇവരുടെ ആഭരണങ്ങളും മറ്റും അടങ്ങിയ കവറും ഒരു കുറിപ്പും കണ്ടെത്തി. തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് വീട്ടിൽ നിന്നും 200 മീറ്ററോളം താഴെയായി ഉപയോഗശൂന്യമായ കിണറ്റിൽ ഇവരെ കണ്ടെത്തിയത്. ചികിത്സയിലായതിനാൽ ലീലാമ്മയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. മൊഴിയെടുത്താലെ എങ്ങനെ കിണറ്റിൽ വീണെന്ന് വ്യക്തമാകൂ.  
  
 -  Also Read  20 പവനും 6 ലക്ഷം രൂപയും കവർന്നു; അറിയാവുന്ന ആളെന്ന് സംശയം: കള്ളൻ വീടിനകത്ത് ഒളിച്ചിരുന്നു?   
 
    
 
പുനലൂർ പൊലീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ എസ്.ശ്യാംകുമാർ, ഡ്രൈവർ മനോജ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സതീഷ്, മിഥുൻ, അരുൺ ജി. നാഥ്,എം.ആർ.ശരത്, ആർ.ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.  
  
 -  Also Read  സ്മാർട്ട് ക്രിയേഷൻസ് ‘ഓവർ സ്മാർട്ടായോ’? സ്വർണം വേർതിരിച്ചത് മഹാരാഷ്ട്ര വിദഗ്ധൻ, ചെമ്പും ആവിയായോ?   
 
   English Summary:  
Elderly Woman Rescued from Well in Punalur: The 78-year-old woman was found in a disused well near her home and rescued by fire and rescue services. |   
                
                                                    
                                                                
        
 
    
                                     
 
 
 |