ഷിക്കാഗോ ∙ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ തന്നെ ബലമായി കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ച് ഡബ്യൂജിഎൻ ടിവി പ്രൊഡ്യൂസർ ഡെബോറ ബ്രോക്ക്മാർ. മാസ്ക് ധരിച്ച ഉദ്യോഗസ്ഥരാണ് ഡെബോറയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. ഷിക്കാഗോയിലെ ഫോസ്റ്റർ അവന്യൂവിലെ ഏഴ് മണിക്കൂർ കരുതൽ തടങ്കലിൽ വച്ച ഡെബോറയെ പിന്നീട് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ ബ്രാഡ് തോംപസൺ പറഞ്ഞു.  
  
 -   അഞ്ചു കിലോയ്ക്ക് ഒരു റിയാൽ വരുമാനം; \“നിങ്ങൾക്ക് വേണ്ടത് ദൈവം നൽകും\“: ദമാം തെരുവിലെ കടലാസു പെട്ടികളിൽ സ്വർഗം തീർത്ത പ്രവാസി  Gulf News 
 
        
  -   \“20 വർഷം മുൻപ് സ്‌കോട്‌ലൻഡിൽ വിദ്യാർഥിയായി തുടക്കം; ടോയ്‌ലറ്റ് കഴുകുന്നത് ഉൾപ്പെടെ ജോലി; യുകെ ജീവിതം സുരക്ഷിതം\“ - അനുഭവം  Europe News 
 
        
    
 
ഡെബോറയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. നീല ജീൻസ് ധരിച്ച ഡെബോറ നിലത്ത് മുഖം താഴ്ത്തി കിടക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നിലത്ത് കിടക്കുന്ന ഡെബോറയെ ഉദ്യോഗസ്ഥർ മർദിച്ചു. ഉദ്യോഗസ്ഥർ ഡെബോറയുടെ കയ്യിൽ വിലങ്ങ് വയ്ക്കുകയും പാന്റ്സ് താഴേക്ക് വലിച്ച് അവരുടെ നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തതായി അഭിഭാഷകൻ പറഞ്ഞു.  
 
ഈ സംഭവം ഈ രാജ്യത്തെ ഓരോ വ്യക്തിയെയും ഭയപ്പെടുത്തതാണ്. ഇത്തരത്തിൽ ആരോടും പെരുമാറാൻ പാടില്ലെന്ന് അഭിഭാഷകൻ കൂട്ടിചേർത്തു. ദൃക്സാക്ഷികൾ അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ ‘ഫാസിസ്റ്റുകൾ’ എന്ന് വിളിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ബോർഡർ പട്രോളിങ്  വാഹനത്തിലേക്ക് ഡെബോറയെ വലിച്ചിഴച്ചതിനെ തുടർന്ന് ദൃക്സാക്ഷികൾ ബഹളമുണ്ടാക്കിയിരുന്നു.    Image Credit: Facebook/ Randall Allen Dunn  
 
ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഓപ്പറേഷനുകൾ നടത്തുന്നതിനാണ് സിബിപി ഏജന്റുമാർ പ്രദേശത്ത് എത്തിയതെന്ന്  ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പറഞ്ഞു. അവിടെ വച്ച് വാഹനം കടന്നുപോകുന്നതിനിടെ ഡെബോറ തങ്ങളുടെ വാഹനത്തിലേക്ക് എന്തോ എറിഞ്ഞതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആരോപിച്ചെങ്കിലും ഇത് ഡെബോറയും അവരുടെ അഭിഭാഷകരും നിഷേധിച്ചു. ഡെബോറ യുഎസ് പൗര്വതമുള്ള വ്യക്തിയാണെന്ന് ഡിഎച്ച്എസ് അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലോഗ്ലിൻ സമ്മതിച്ചു. 
  
 (Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Randall Allen Dunn എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്) English Summary:  
Deborah Brockmar is suing CBP officers after a forceful arrest in Chicago. The incident involved allegations of excessive force and exposure, leading to public outcry and a lawsuit against the Customs and Border Protection officers. |