ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഭദോഹിയിൽ ഗോത്രവർഗത്തിൽപ്പെട്ട 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. കഴിഞ്ഞ ജൂലൈയിലാണ് ഭദോഹിയിലെ സൂര്യവൻ പൊലീസ് സ്റ്റേഷന്റെ പരിധിയിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
- Also Read ലാലു കുടുംബത്തിനെതിരേ കേസ്: വോട്ടെടുപ്പു വിഷയമാകും; സ്വാധീനശക്തിയാകില്ല
തൊട്ടടുത്ത ദിവസം രാവിലെ ഭദോഹി–ജോൻപുർ അതിർത്തിയിൽ കുസ നദിക്കു സമീപം പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്രമസമാധാനത്തിനും രാജ്യസുരക്ഷയ്ക്കും എതിരെ പ്രവർത്തിക്കുന്നവർക്കു മേൽ ചുമത്തുന്നതാണ് ദേശീയ സുരക്ഷാ നിയമം. English Summary:
Uttar Pradesh: National Security Act Invoked in Bhadohi Child Sexual Assault Case |