LHC0088 • 2025-10-28 09:25:52 • views 1161
കയ്റോ ∙ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ‘‘പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈജിപ്തിൽ ഗാസ സമാധാന കരാർ ഒപ്പുവച്ച രാജ്യാന്തര ഉച്ചക്കോടിയിൽ പ്രസംഗിക്കാൻ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കുന്നതിനിടയിലായിരുന്നു ട്രംപിന്റെ വിശേഷണം.
- Also Read ഇനി സമാധാനം; ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ട്രംപ് ഒപ്പുവച്ചു
‘‘പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫ്.. എന്റെ പ്രിയപ്പെട്ട പാകിസ്ഥാനിലെ ഫീൽഡ് മാർഷൽ, അദ്ദേഹം ഇവിടെയില്ല..പക്ഷേ പ്രധാനമന്ത്രി ഇവിടെയുണ്ട്’’, ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ട്രംപ് ഷെഹബാസ് ഷെരീഫിനെ ക്ഷണിച്ചതിങ്ങനെയായിരുന്നു.
- Also Read ഗാസ വെടിനിർത്തൽ: ഇന്ത്യയ്ക്ക് അമിത പ്രതീക്ഷ വേണ്ട; മുന്നിലുണ്ട് 2023ലെ ‘ഐമെക്’ അനുഭവം
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തിരുന്നതായും ഷെഹബാസ് ഷെരീഫ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യയും – പാക്കിസ്ഥാനും തമ്മിലുള്ളം സംഘർഷം അവസാനിപ്പിച്ച് ദക്ഷിണേഷ്യയിലെ ദശലക്ഷം പേരുടെ ജീവൻ രക്ഷിച്ചതിൽ ട്രംപിനെ പ്രശംസിക്കുകയും ചെയ്തു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം whitehouse.gov എന്ന സൈറ്റിൽ നിന്ന് എടുത്തതാണ്. English Summary:
Donald Trump About Asim Munir: Pakistan Army Chief Asim Munir was praised by Donald Trump during the Gaza Peace Summit in Egypt. The US President referred to him as \“Favourite Field Marshal\“ while inviting Pakistan\“s Prime Minister Shehbaz Sharif to address the international summit. |
|