ബോസ്റ്റൺ ∙ മസാച്യുസെറ്റ്‌സ് ഹൈവേയിൽ ചെറുവിമാനം തകർന്നുവീണ് രണ്ടു പേർ മരണപ്പെടുകയും  ഹൈവേയിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബോസ്റ്റണിൽ നിന്ന് 80 കിലോമീറ്റർ അകലെ ഡാർട്ട്മൗത്ത് എന്ന് സ്ഥലത്ത് തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റും മഴയുമാണ് അപകടമുണ്ടാകാൻ കാരണമായി കണക്കാക്കുന്നത്. ന്യൂ ബെഡ്ഫോർഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സൊക്കാറ്റ ടിബിഎം – 700 എന്ന വിമാനമാണ് അപകടത്തിൽപെട്ടത്.  
  
 -  Also Read  പാചകവാതകം ചോർന്ന് തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു   
 
    
 
കനത്ത മഴയും കാറ്റും മൂലം വിമാനം തിരികെ ന്യൂ ബെഡ്ഫോർഡ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ചിരിക്കാമെന്നും എന്നാല്‍ വിമാനത്തിൽ നിന്ന് ആരും രക്ഷപ്പെട്ടതായി കണ്ടെത്താൻ സാധിച്ചിട്ടില്ലയെന്നും മസാച്യുസെറ്റ്സ് പൊലീസ് പറഞ്ഞു. അപകട സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.  
  
 -  Also Read   പാവങ്ങളെ പിഴിഞ്ഞ ‘വാലിബൻ’: ‘കാവലന്’ തിയറ്റര്‍ കൊടുക്കാതെ ഡിഎംകെ: വിജയ് മറക്കരുത് വടിവേലുവിന്റെ ഗതി; മാറാതെ എംജിആർ സിൻഡ്രോം   
 
    
 
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Elly_Bar_News എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Massachusetts plane crash: Leads to two fatalities and one injury on a Massachusetts highway. The accident occurred early Monday morning in Dartmouth, about 80 kilometers from Boston, with strong winds and rain suspected as contributing factors. |   
                
                                                    
                                                                
        
 
    
                                     
 
 
 |