കണ്ണൂർ ∙ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ പാർട്ടിയുടെ അനുമതിയോടെ പുറത്തിറങ്ങുന്നു. ‘ഇതാണെന്റെ ജീവിതം’ എന്ന പേരിൽ ഇറങ്ങുന്ന പുസ്തകം നവംബർ 3നു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഇ.പി.ജയരാജന്റെ ആത്മകഥ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായിരുന്നു.
- Also Read മകനെ ഇ.ഡി വിളിപ്പിച്ചത് പിണറായി പാർട്ടിയിൽനിന്ന് മറച്ചുവച്ചു; ‘സമൻസ് രഹസ്യം!’
‘പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിൽ പുസ്തകം പുറത്തിറങ്ങാൻ പോകുന്നതായി പ്രസാധകർ പരസ്യം നൽകിയിരുന്നു. ആത്മകഥയിലെ ചില ഭാഗങ്ങൾ പിഡിഎഫായി പുറത്താവുകയും ചെയ്തു. എന്നാൽ, പുറത്തായതു തന്റെ ആത്മകഥയല്ലെന്നും ആർക്കും പ്രസിദ്ധീകരണത്തിനു നൽകിയിട്ടില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞതോടെ സംഭവം വിവാദമാവുകയും കേസും തുടർനടപടികളും ഉണ്ടാവുകയും ചെയ്തിരുന്നു.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
പ്രകാശനത്തിനു സിപിഎം നേതാക്കളെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എൻ.ചന്ദ്രൻ ചെയർമാനും എം.പ്രകാശൻ കൺവീനറുമാണ്. യോഗം കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. English Summary:
E.P. Jayarajan Autobiography is set to be released: Chief Minister Pinarayi Vijayan will unveil the book on November 3rd in Kannur, marking a significant moment for the CPM leader. The autobiography\“s launch follows previous controversies surrounding a different version that circulated earlier. |