ബെംഗളൂരു ∙ വളർത്തുനായ്ക്കൾക്കുള്ള ഭക്ഷണമെന്ന പേരിൽ വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (37), കണ്ണൂർ സ്വദേശി എം. റഷീദ് (46) എന്നിവർ അറസ്റ്റിലായി. തായ്‌ലൻഡ്, ജർമനി എന്നിവിടങ്ങളിൽ നിന്നാണ് 3.81 കോടി രൂപ വിലവരുന്ന 3 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ് എത്തിച്ചത്. പാഴ്സൽ വാങ്ങാൻ പോസ്റ്റ് ഓഫിസിൽ എത്തിയപ്പോഴാണു റഷീദിനെ പിടികൂടിയത്. നിസാറിനെ കേരളത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. English Summary:
Drug bust in Bangalore leads to the arrest of two Malayalis involved in international drug smuggling. The individuals were caught importing hydro cannabis from Thailand and Germany, concealed within pet food. |