കടയ്ക്കൽ∙ ദേവീ ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബിയയുടെ സാന്നിധ്യം ഉണ്ടെന്നു ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുളത്തിലേക്കുള്ള പ്രവേശനം തടഞ്ഞു. സ്ഥലത്ത് എത്തിയ ആരോഗ്യ സംഘവും പഞ്ചായത്ത് അംഗങ്ങളും കുളത്തിലേയ്ക്ക് ആരും ഇറങ്ങാതിരിക്കാൻ മുന്നറിയിപ്പ് നൽകി കവാടത്തിൽ റിബൺ കെട്ടി അടയ്ക്കുകയായിരുന്നു.
ആൽത്തറമൂട് സ്വദേശിക്ക് വെള്ളിയാഴ്ച യാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇദ്ദേഹം കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു. ആരോഗ്യ സംഘം കുളത്തിലെ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ആരും കുളത്തിലെ വെള്ളം കുളിക്കുന്നതിനോ മറ്റോ ഉപയോഗിക്കരുതെന്ന് ആരോഗ്യം സംഘം മുന്നറിയിപ്പ് നൽകി.
കുളത്തിൽ വെള്ളം കെട്ടി കിടക്കുകയാണ്. ആഴം കൂടുതലാണ്. വെള്ളം മലിനമാണ്. ക്ലോറിനേഷൻ ഉൾപ്പെടെ നടത്തേണ്ടതുണ്ട്. കുളത്തിൽ നിന്നു വെള്ളം തുറന്ന് വിടാനും കഴിയാത്ത സ്ഥിതിയാണ്. പഞ്ചായത്തിൽ ആൽത്തറമുട്, തുമ്പോട് വാർഡുകളിൽ ആരോഗ്യ പ്രവർത്തനം കർശനമാക്കിയിട്ടുണ്ട്.
കടയ്ക്കൽ സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കടയ്ക്കൽ∙ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽത്തറമൂട് സ്വദേശി 43 വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. അബോധാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. മോട്ടർ വർക്‌ഷോപ് ജീവനക്കാരനായ ഇദ്ദേഹം ഉപയോഗിച്ച ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ രോഗത്തിനു കാരണമാകുന്ന അമീബയുടെ സാന്നിധ്യം ഉണ്ടെന്നു സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. English Summary:
Amoebic Meningoencephalitis is confirmed in Kadalakkal, Kerala, after a local resident contracted the disease. Health officials have restricted access to the temple pond where the amoeba was detected and are taking preventative measures to ensure public safety. |
|