ജബ് വി മെറ്റ്, ഡോൺ, രാ–വൺ... കരീന കപൂറിന്റെ അഭിനയജീവിതംതന്നെ മാറ്റിമറിച്ച ചിത്രങ്ങളിൽ ചിലത്. ഈ സിനിമകള്‍ക്കു മറ്റൊരു പ്രത്യേകതയുമുണ്ട്. ഇവയെല്ലാം റിലീസ് ചെയ്തത് ദീപാവലിക്കായിരുന്നു. 50 കോടി, 100 കോടി, 200 കോടി എന്നിങ്ങനെ ഓരോ ദീപാവലി റിലീസിലും കരീനയുടെ സിനിമകൾ കലക്‌ഷനിൽ കോടിപതികളായിക്കൊണ്ടേയിരുന്നു. ബോളിവുഡിന്റെ ഈ സ്വപ്ന നായിക അഭിനയത്തിൽ 25 വർഷം പൂർത്തിയാക്കിയ വർഷം കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ ദീപാവലിയും കരീനയ്ക്ക് സ്പെഷലാണ്. 2000ത്തിൽ ‘റെഫ്യൂജീ’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച കരീന 2024ൽ ‘സിംഗം റിട്ടേൺസിൽ’ എത്തിനില്‍ക്കുന്നു. സിനിമയുടെ പരമ്പരാഗത രീതികളിൽനിന്നു മാറി ക്രൂ, ദ് ബക്കിങ്ങാം മർഡേഴ്സ് തുടങ്ങിയ ഒടിടി പരീക്ഷണങ്ങളിലും കരീനയെ നാം കണ്ടു. ഇന്ത്യൻ സിനിമയിലെ കരീനയുടെ കാൽനൂറ്റാണ്ടുകാലത്തെ, രാജ്യത്തെതന്നെ ഏറ്റവും വലിയ സിനിമാ വിതരണ കമ്പനിയായ പിവിആര്‍ ആദരിച്ചതും വ്യത്യസ്തമായിട്ടായിരുന്നു. കരീനയുടെ മുപ്പത് സിനിമകൾ ഇന്ത്യയിലെ പതിനഞ്ചോളം നഗരങ്ങളിലായി വീണ്ടും കാണികൾക്കു മുന്നിലേക്ക് എത്തിച്ചൊരു ചലച്ചിത്രോത്സവം. നേരത്തേ ദിലീപ് കുമാറും അമിതാഭ് ബച്ചനും    English Summary:  
Kareena Kapoor\“s 25 Years Of Unforgettable Acting: Kareena Kapoor celebrates 25 years of an extraordinary acting career, marked by challenging roles. Journey from actress to a producer, balancing cinema with family, and her love for crime thrillers. |