search

ബോണ്ടയ് ബീച്ച് കൂട്ടക്കൊല: വിദ്വേഷ പ്രചാരണത്തിന് എതിരെ കർശന നിയമത്തിന് ഓസ്ട്രേലിയ

deltin33 2025-12-19 14:51:11 views 1237
  



സിഡ്നി ∙ ബോണ്ടയ് ബീച്ചിൽ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ. വിദ്വേഷ പ്രചാരണം തടയാനായി നിയമനിർമാണം നടത്തുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. വീസ റദ്ദാക്കൽ, വീസ നിഷേധിക്കൽ അടക്കമുള്ള നടപടികളും പരിഗണനയിലുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെയും നേതാക്കളെയും നിരീക്ഷിക്കാനും സംവിധാനമുണ്ടാക്കും. കൊല്ലപ്പെട്ട 15 പേരിൽ ഏറ്റവും പ്രായം കുറഞ്ഞ 10 വയസ്സുകാരി മറ്റിൽഡയുടെ സംസ്കാരച്ചടങ്ങിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്തു.

  • Also Read ബോണ്ടയ് ബീച്ച് വെടിവയ്പ്പ്: അക്രമി സാജിദ് അക്രം വേട്ടയാടാൻ പരിശീലനം നേടിയെന്ന് വെളിപ്പെടുത്തൽ   


അതിനിടെ, ബോണ്ടയ് ബീച്ചിലെ കൂട്ടവെടിവയ്പ് അഭിമാനകരമാണെന്ന് ഭീകരസംഘടനയായ ഐഎസ് പ്രസ്താവിച്ചു. ടെലഗ്രാം ചാനലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു പരാമർശം.  

അക്രമിയായ സജിദ് അക്രമിനെ കീഴടക്കാൻ പൊലീസിനെ സഹായിച്ചത് ഇന്ത്യൻ വംശജനായ അമൻദീപ് സിങ് ബോല (34) യാണെന്ന് ഓസ്ട്രേലിയൻ മാധ്യമമായ എസ്ബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പാലത്തിൽനിന്ന് അക്രമി വെടിവയ്പ് നടത്തവേ, പൊലീസ് ഓഫിസറുടെ സഹായത്തോടെയാണ് അമൻദീപ് അക്രമിയെ നിലത്തുവീഴ്ത്തിയത്. തുടർന്ന് പൊലീസ് സജിദിനെ വെടിവച്ചുകൊന്നു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
The Bondi Beach Attack: The Bondi Beach Attack has prompted Australia to introduce strict anti-hate speech laws. These laws aim to curb hate speech and prevent similar tragedies, and the government is also considering visa cancellations for individuals promoting hatred.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521