ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന ആക്രമണത്തെക്കുറിച്ചു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി യുഎസിലെ കൊളംബിയയിൽ പറഞ്ഞത് ബിജെപി കേൾക്കുകയും ക്ഷോഭിക്കുകയുമുണ്ടായി. ദിവസങ്ങൾക്കുശേഷം ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ഇന്ത്യയിലെ നിയമവാഴ്ചയെക്കുറിച്ചു മൊറീഷ്യസിൽ പ്രസംഗിച്ചത് ബിജെപി കേട്ടെന്നു കരുതാൻ പ്രത്യക്ഷത്തിൽ തെളിവുകളില്ല. ചീഫ് ജസ്റ്റിസിന്റെ പ്രസംഗം ബിജെപി കേട്ടില്ലെന്നു നടിക്കുകയാണെന്ന് അനുമാനിക്കാൻ നിർബന്ധിക്കുന്നത് അതിലെ ഇമ്പകരമല്ലാത്ത ചില പരാമർശങ്ങളാണ്. നിയമത്തിന്റെ മറപിടിച്ചുള്ള വാഴ്ചയും നിയമവാഴ്ചയും രണ്ടാണെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, നിയമവാഴ്ച ഉറപ്പാക്കാൻ സുപ്രീം കോടതി ഇടപെട്ടതിന്റെ അഞ്ച് ഉദാഹരണങ്ങൾ എടുത്തുപറഞ്ഞതിൽ മൂന്നും ബിജെപി സർക്കാരുകളുടെ ഭരണനടപടികളുമായി ബന്ധപ്പെട്ടവയായിരുന്നു. English Summary:
How Central Policies Impact Democracy And Federalism In India: Central government\“s legislative and administrative actions in regions like Ladakh, Manipur, and Jammu and Kashmir appear to prioritise \“rule under the cover of law\“ over genuine democratic principles. – Jomy Thomas Explains in India File Column |