മുരിങ്ങൂർ ∙ പലയിടത്തും സ്ലാബുകൾ തകർന്നതോടെ ദേശീയപാതയിൽ യാത്ര അപകടഭീതിയിൽ. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബുകളുടെ ബലക്ഷയമാണ് ആശങ്കയ്ക്കിടയാക്കുന്നത്. ബലക്ഷയമുണ്ടെന്ന സംശയത്താൽ മാറ്റിസ്ഥാപിച്ച സ്ലാബുകളാണ് പലയിടത്തും തകർന്നത്. Kottayam Kumarakom Road, Konathatt Bridge, Kumarakom Bridge Construction, VN Vasavan Minister, Kerala Infrastructure Development, Malayala Manorama Online News, Bridge Construction Delay, Kottayam Road Development, Kumarakom Tourism, Kerala PWD, കോട്ടയം കുമരകം റോഡ്, കുമാരകം പാലം, വി.എൻ. വാസവൻ, Konathatt Palam, കോട്ടയം വാർത്ത ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്ന ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക്. ഇന്നലെ മുഴുവൻ സമയവും ഗതാഗതക്കുരുക്കുണ്ടായിരുന്നു. ആയിരക്കണക്കിന് വാഹനങ്ങളിലെ യാത്രക്കാരാണ് പെരുവഴിയിൽ ദുരിതത്തിലായത്.
മുരിങ്ങൂരിൽ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്ന ജോലികൾക്കായി പാതയോരം കുഴിച്ചതോടെ ഗതാഗതക്കുരുക്കു കൂടുതൽ രൂക്ഷമായി. പൈപ്പ് ലൈൻ മാറ്റൽ പൂർത്തിയായെങ്കിലും കുരുക്കിന് അയവായില്ല. മുരിങ്ങൂരിലെ കുരുക്ക് കൊരട്ടിയും പിന്നിട്ടു നീണ്ടതോടെ ജനം പാടേ വലഞ്ഞു. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള പാതയിലായിരുന്നു വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടത്. English Summary:
Kerala News reports hazardous travel conditions on the national highway due to damaged slabs. The slab damage is related to underpass construction in Murungoor and Chirangara, causing concern.  |