തിരുവനന്തപുരം ∙ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ലക്ഷം കോടി രൂപ നൽകാനുള്ളപ്പോൾ സർക്കാർ വിലാസം സംഘടനകൾ ഡോക്യുമെന്ററിയുണ്ടാക്കി കൈകൊട്ടിക്കളി നടത്തുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഓണത്തിന് എല്ലാം ലഭിച്ചു എന്ന നിർവൃതിയോടെ നിൽക്കുന്ന ജനങ്ങൾ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണം കേട്ട് അമ്പരക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
- Also Read ഹൃദയപൂർവം ഒരു പ്രമേയം
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്റെ ചർച്ചയിലായിരുന്നു ഏറ്റുമുട്ടൽ.
മെഡിക്കൽ സർവീസസ് കോർപറേഷൻ കോടികളുടെ കുടിശിക വരുത്തിയതിനാൽ മരുന്നു കമ്പനികൾ വിതരണം നിർത്തിയെന്നും കരാറുകാർക്കു കോടികൾ നൽകാനുണ്ടെന്നും സതീശൻ പറഞ്ഞു. 39,876 കോടി രൂപയാണ് സംസ്ഥാനത്തിന് ഇൗ വർഷം കടമെടുക്കാനാകുന്നത്. Kerala News, Malayalam News, Kerala Government, LDF, Thiruvananthapuram News, Kerala government conclaves, Pinarayi government, final year administration, government spending, undisclosed expenses, C-DIT controversy, event management tenders, 35 crore conclave cost, financial transparency, Kerala political news, Skill Kerala Conclave, Global Investor Meet, Vizhinjam Conclave, Urban Conclave, Blue Tides, Bio Connect, Cashew Conclave, government extravagance, പൊതുചെലവ്, കേരള സർക്കാർ, പിണറായി സർക്കാർ, കോൺക്ലേവ്, ധൂർത്ത്, സാമ്പത്തിക ക്രമക്കേട്, സി-ഡിറ്റ്, ടെൻഡർ, സുതാര്യത, നവകേരള സദസ്, സ്കിൽ കേരള കോൺക്ലേവ്, വിഴിഞ്ഞം കോൺക്ലേവ്, അർബൻ കോൺക്ലേവ്, ബ്ലൂ ടൈഡ്സ്. Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Government\“s Conclave Spree: ₹35 Crore Spent Amidst Secrecy in Final Year
6 മാസമായപ്പോൾ തന്നെ 25,988 കോടി രൂപ കടമെടുത്തു. എത്രയോ തവണയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ മാറാൻ നേരത്തേ നിയന്ത്രണം ഉണ്ടായിരുന്നു. ഇത് 10 ലക്ഷം രൂപയാക്കി. പിന്നീട് 5 ലക്ഷം രൂപയാക്കി. ഇതിന്റെ അർഥം സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണോ? ക്ഷേമപദ്ധതികളെല്ലാം പ്രതിസന്ധിയിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് 8450.2 കോടി ബജറ്റിൽ വകയിരുത്തിയത്തിൽ 1400 കോടി മാത്രമാണ് ചെലവഴിച്ചതെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനം സാമ്പത്തികമായി ബുദ്ധമുട്ടു നേരിടുന്നുണ്ടെന്നും കേന്ദ്രം തരാനുള്ള പണം തന്നാൽ തീരാവുന്നതേയുള്ളൂവെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സർക്കാരിന്റെ ചെലവ് ആദ്യ വർഷത്തേതിനെക്കാൾ 50% വർധിച്ചു. കടം 6 ലക്ഷം കോടിയാകുമെന്നു പലരും പ്രചരിപ്പിച്ചു. പതിവു കണക്കനുസരിച്ച് വിഎസ് സർക്കാരിന്റെ കാലത്ത് 85,000 കോടിയായിരുന്ന കടം ഇപ്പോൾ 6 ലക്ഷം കോടിയാകേണ്ടതാണ്.
പക്ഷേ, 4,70,000 കോടി മാത്രമേ ആകൂ. കടമെടുപ്പിൽ കേന്ദ്രം നടത്തിയ കടുംവെട്ടാണു കാരണം. ആകെ 57,000 കോടിയാണ് കേന്ദ്രം വെട്ടിയത്. പ്രതിസന്ധിക്കിടയിലും നമ്മുടെ തനതു വരുമാനം ഉയർന്നു. നികുതിഇതര വരുമാനത്തിലും ഗണ്യമായ വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു. English Summary:
Thiruvananthapuram: Kerala Faces Economic Crisis, Opposition Flags Unpaid Arrears  |