ഭർത്താവും ഭാര്യയും മക്കളും മരുമക്കളും ബന്ധുക്കളുമൊക്കെ ഉൾപ്പെട്ടതിനാൽ കുടുംബയോഗ പാർട്ടിയെന്നു വിളിക്കാവുന്ന തെലുങ്കുദേശം പാർട്ടി (ടിഡിപി) പ്രതിസന്ധി നേരിട്ടതിന്റെ 30–ാം വാർഷികസമയത്താണ് അതേ ദേശത്ത് മറ്റൊരു കുടുംബയോഗ പാർട്ടിയായ ഭാരത രാഷ്ട്ര സമിതിയിലും (ബിആർഎസ്) കലഹം രൂപപ്പെട്ടത്. കെ.കവിതയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യാൻ അന്തിമതീരുമാനമെടുത്തത് ആങ്ങള കെ.ടി.രാമറാവുവും അച്ഛൻ കെ.ചന്ദ്രശേഖര റാവുവും ചേർന്നാണ്. അവർ ഇരുവരെയും രാഷ്ട്രീയമായി ഇല്ലാതാക്കാൻ അടുത്ത ബന്ധുക്കളായ ടി.ഹരീഷ് റാവുവും ജെ.സന്തോഷ് കുമാറും ചേർന്നു കെണിയൊരുക്കുന്നുവെന്ന് ആരോപിച്ച കവിതയെ പാർട്ടിയിൽനിന്നു തൽക്കാലത്തേക്കാണു പടിയിറക്കിയത്.    English Summary:  
BRS Family Conflict: K. Kavitha\“s Suspension and TRS\“s Political Future- India File Column |