റാപ്പിഡ് റെയിലിലൂടെ അതിവേഗം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കു യാത്ര ചെയ്യുമ്പോൾ ‘പച്ചപ്പും ഹരിതാഭയും’ നിറഞ്ഞ വൃത്തിയുള്ള നഗരങ്ങൾ കാണാം. കണ്ണൂരിലെത്തി, അവിടുത്തെ ഹോട്ടൽ മുറിയിൽ കൊതുകുതിരി വയ്ക്കാതെ ജനൽ തുറന്നിട്ട് ഉറങ്ങാം. എത്ര സുന്ദരമായ സ്വപ്നം അല്ലേ ? ഈ സ്വപ്നങ്ങൾ എന്നെങ്കിലും നടപ്പാകുമോ? ഈ സ്വപ്നം കേരളത്തിന്റേതാണ്. ആ സ്വപ്നം കാണാനും അതു നടപ്പാക്കാനും വേണ്ടിയാണ് ഭരണകർത്താക്കളും വിദഗ്ധരും കൊച്ചിയിൽ ഒത്തുകൂടിയത്. ദേശീയ ജനസംഖ്യാ കമ്മിഷന്റെ കണക്കനുസരിച്ച് 2035 എത്തുമ്പോഴേക്ക് കേരളം 90 ശതമാനത്തിലധികം നഗരവൽക്കരണം പൂർത്തിയാകും. അടുത്ത പത്തു വർഷത്തിനുള്ളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്ന നഗരമേഖലയായി കേരളം മാറാം. പക്ഷേ റോഡ് സൗകര്യങ്ങളുടെ അപര്യാപ്തത, നഗര മേഖലകളിലെ മലിനമായ ജലാശയങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കൊടുങ്കാറ്റും, ശുദ്ധജല ക്ഷാമം തുടങ്ങിയ വെല്ലുവിളികൾ മുന്നിലുണ്ട്. മാലിന്യ സംസ്കരണം, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക വിദ്യകളുടെ ഉപയോഗം, തദ്ദേശ സ്ഥാപനങ്ങളുടെ പ്രഫഷനൽവൽക്കരണം, ഫണ്ട് കണ്ടെത്തൽ English Summary:
Kerala Urbanization: The urban conclave held in Kochi, addressed issues like waste management, climate change, and the need for a new urban policy. The state government is actively seeking solutions and collaborations to ensure sustainable urban development. |