നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിലും പ്രാരാബ്ധങ്ങൾക്കിടയിലും സന്തോഷിക്കാനും വിശ്രമിക്കാനുമായി മനുഷ്യൻ കണ്ടെത്തിയ സന്ദർഭങ്ങളാണ് ഉത്സവങ്ങൾ. സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ദിവസങ്ങളിൽ ആർഭാടങ്ങളാവാം. ആർഭാടങ്ങൾ നിത്യവും പാടില്ല എന്ന സൂചനയും ഇതിലുണ്ട്. ഭക്ഷണം, വസ്ത്രങ്ങൾ, ആഭരണങ്ങൾ, വിരുന്നു യാത്രകൾ, വിനോദങ്ങൾ എന്നിവയെല്ലാം ഈ ആഘോഷസമയത്ത് ആർഭാടത്തോടെ കൊണ്ടാടാം. ഓണം, വിഷു, തിരുവാതിര, പിറന്നാൾ, വിവാഹം ഇത്രയുമാണ് മലയാളികൾ ആഘോഷത്തിനായി നീക്കിവച്ചിട്ടുള്ളത്. ഇതിനു പുറമെയുള്ളത് ക്ഷേത്രോത്സവങ്ങളാണ്. ഇവയെല്ലാം കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ നാട്ടുകാരുടെയോ ഒത്തുചേരലാണ്. English Summary:
The Nostalgic Charm Of Onam Celebrations, Know the Health Secrets of Onam Sadhya |