സാനെ ലിക്ക് ഒൻപതു വയസ്സുള്ളപ്പോഴാണ് സഹോദരി ജനിക്കുന്നത്. ‘ഒറ്റക്കുട്ടി നയം’ ചൈന ശക്തമാക്കിയിരുന്ന കാലം കൂടിയായിരുന്നു അത്. കിഴക്കൻ ചൈനയിലെ സാനെയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയിരുന്ന ചെലവും കടവും ദാരിദ്ര്യവും സഹോദരിയുടെ വരവോടെ ഇരട്ടിയായി. മറ്റൊരു ഇരുട്ടടി കൂടിയുണ്ടായിരുന്നു. ഒറ്റക്കുട്ടി നിയമപ്രകാരം രണ്ടാമത്തെ കുട്ടിക്കുള്ള ‘ശിക്ഷ’യായി മാതാപിതാക്കൾക്കു മേൽ ഒരു ലക്ഷം യുവാൻ (ഏകദേശം 12 ലക്ഷം രൂപ) പിഴയായി ചുമത്തി. അതാകട്ടെ അവർ പ്രാദേശിക ചന്തയിൽ മീൻ വിറ്റ് കിട്ടുന്ന വാർഷിക വരുമാനത്തിന്റെ മൂന്നിരട്ടി വരുമായിരുന്നു. അന്ന് ഒരു ദിവസം കഴിഞ്ഞുകൂടാൻതന്നെ ഏറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നെന്ന് സാനെ ഓർക്കുന്നു. രാവിലെ സ്കൂളിൽ പോവുകയും അർധരാത്രി അമ്മയെ ജോലിയിൽ സഹായിക്കുകയും ചെയ്താണ് താനും അനിയത്തിയും വളർന്നതെന്നും സാനെയുടെ വാക്കുകൾ. ഇന്ന് സാനെയ്ക്ക് 25 വയസ്സാണ്. തന്റെ ജീവിതത്തിലെ കയ്പേറിയ ദിനങ്ങൾ ഇനിയാർക്കും ഉണ്ടാകരുതെന്നാണ് അയാളുടെ ആഗ്രഹം; അതുകൊണ്ടുതന്നെ കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലാണ്. സാനെയുടേതു പോലെ ഒരു ഫ്ലാഷ്ബാക്ക് ചൈനയിൽ English Summary:
Fertility Crisis and China\“s Drastic Population Policy Shift. Why Nations Are Desperate For More Children? Is India Destined for the Same Fate? |