ദുരന്തകാരണം സംബന്ധിച്ച തർക്കംതുടരുന്നതിനിടെ, കരൂരിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ജനറൽ സെക്രട്ടറി എൻ.ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
- Also Read ‘ഛെ...!’; വിജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ സത്യരാജ്
‘തിട്ടമിട്ട സതി’ (ആസൂത്രിത അട്ടിമറി) എന്നു വിജയ്‌യും അശ്രദ്ധ മൂലമുള്ള മനുഷ്യനിർമിത ദുരന്തമെന്നു മറുപക്ഷവും ആരോപിക്കുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചു. ദുരന്തത്തിലേക്കു നയിച്ച 5 പ്രധാന കാരണങ്ങളിങ്ങനെ:
1. യോഗത്തിനു ടിവികെ ആവശ്യപ്പെട്ട 2 സ്ഥലങ്ങളിൽ തിരക്കു നിയന്ത്രിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പൊലീസ് പകരം നിർദേശിച്ച മൈതാനം ഒഴിവാക്കിയാണ് കരൂർ-ഈറോഡ് സംസ്ഥാനപാതയിലെ വേലുച്ചാമിപുരം ടിവികെ തിരഞ്ഞെടുത്തത്. റോഡിന്റെ ഇരുവശത്തും കടകളും റോഡിനു നടുവിൽ ഡിവൈഡറുമുള്ള ഇവിടം വലിയ സമ്മേളനങ്ങൾക്കു പറ്റിയതല്ല.
2. ശനിയാഴ്ച ഉച്ചയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്ന വിജയ് നാലര മണിക്കൂർ വൈകി. ആൾക്കൂട്ടത്തിനിടയിലൂടെ യോഗസ്ഥലത്തേക്കുള്ള 700 മീറ്റർ പിന്നിടാൻ വീണ്ടും ഒന്നര മണിക്കൂറെടുത്തു. ജനം തിങ്ങിനിറഞ്ഞുള്ള ഡ്രോൺ ഷോട്ടുകൾ പകർത്താനായി ടിവികെ റാലി മനഃപൂർവം വൈകിപ്പിച്ചെന്നു ഡിഎംകെ ആരോപിക്കുന്നു.Vijay bomb threat, Chennai bomb scare, Tamilaga Vettri Kazhagam, Vijay house bomb threat, Neelankarai house search, Malayala Manorama Online News, Vijay Karur rally incident, Tamil Nadu actor Vijay, Bomb squad search Chennai, Actor Vijay security, വിജയ് ബോംബ് ഭീഷണി, തമിഴക വെട്രി കഴകം, ചെന്നൈ ബോംബ് ഭീഷണി, വിജയ് വീട്, വിജയ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read 500 മീ. കടക്കാൻ ഒന്നര മണിക്കൂർ: ആ യാത്രയിൽ വിജയ് അറിഞ്ഞില്ലേ ദുരന്തത്തിന്റെ ആദ്യ സൂചന? തിരക്ക് കൈവിട്ടതിങ്ങനെ- ഗ്രാഫിക്സ്
3. പതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചതനുസരിച്ച് അഞ്ഞൂറോളം പൊലീസുകാരെയാണു നിയോഗിച്ചത്. എത്തിയത് പല മടങ്ങ്. വേണ്ടത്ര പൊലീസിനെ നിയോഗിച്ചില്ലെന്നാണ് ടിവികെ ആരോപണം. എന്നാൽ, ഏറ്റവുമധികം അപായസാധ്യതയുള്ള ഘട്ടത്തിൽ പോലും 50 പേർക്ക് ഒരാൾ എന്ന തോതിലാണ് പൊലീസിനെ നിയോഗിക്കാറുള്ളതെന്ന് എഡിജിപി ഡേവിഡ്സൺ ദേവാശീർവാദം പറയുന്നു.
4. കൃത്യമായ ആൾക്കൂട്ടനിയന്ത്രണ സംവിധാനമുണ്ടായിരുന്നില്ല. രാവിലെ മുതൽ കാത്തുനിന്ന ജനങ്ങൾക്ക് ഉച്ചഭക്ഷണമോ വെള്ളം പോലുമോ ലഭിച്ചില്ല. വിജയ് എത്തുമ്പോൾ തന്നെ പലരും കുഴഞ്ഞുവീണു തുടങ്ങിയിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
5. തിരക്കു കണ്ട് യോഗസ്ഥലത്തിന് 50 മീറ്ററകലെ വാഹനം നിർത്തി ജനങ്ങളെ അഭിസംബോധന ചെയ്യാൻ നിർദേശിച്ചെങ്കിലും വിജയ് മുന്നോട്ടുപോയെന്നു പൊലീസ് പറയുന്നു.
മരിച്ചവരിൽ ഒന്നരവയസ്സുകാരൻ ഉൾപ്പെടെ 8 കുട്ടികളുണ്ട്. 17 സ്ത്രീകളും 15 പുരുഷന്മാരും മരിച്ചു. ഗർഭിണി ഉൾപ്പെടെ 29 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. 107 പേർ പരുക്കുകളോടെ ആശുപത്രികളിലുണ്ട്. പരുക്കേറ്റവരിൽ ഒരു മലയാളിയുണ്ട്– പാലക്കാട് ആലത്തൂർ പുതിയങ്കം സ്വദേശി വി.ലക്ഷ്മണൻ. 2 പേരുടെ നില ഗുരുതരമാണ്.
20 ലക്ഷം സഹായം പ്രഖ്യാപിച്ച് വിജയ്
മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്കു 2 ലക്ഷം രൂപ നൽകും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. തമിഴ്നാട് സർക്കാർ കഴിഞ്ഞദിവസം യഥാക്രമം 10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും വീതം പ്രഖ്യാപിച്ചിരുന്നു. English Summary:
Karur Tragedy: 40 Dead, Vijay Demands CBI Probe Amidst Sabotage Claims  |