കേരളത്തിലും തരംഗമാണ് ഇന്ന് ജാപ്പനീസ് മാംഗ കോമിക്കുകൾ. മാംഗകളെ വെബ് സീരീസ്, സിനിമാ രൂപത്തിലാക്കി അനിമെകളും ധാരാളമായിറങ്ങുന്നു. മാംഗ സീരീസുകളിലെ സൂപ്പർസ്റ്റാറുകള്‍ക്ക് കേരളത്തിൽ ഫാൻക്ലബുകള്‍ വരെയുണ്ട്. അക്കൂട്ടത്തിൽ നാറൂറ്റോ എന്ന മാംഗ താരത്തിന്റെ തട്ട് ഇന്നും ഉയർന്നുതന്നെയാണ്. ഇന്ത്യയിൽ ഇത്രയേറെ ആരാധകരുള്ള മാംഗയ്ക്ക് ഒരു ഇന്ത്യൻ രൂപം വന്നാൽ എങ്ങനെയുണ്ടാകും? അതാണ് മുംബൈ സ്വദേശിയായ ജസിൽ ഹോമവസീർ നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മാംഗ സ്റ്റൈൽ വെബ് കോമിക് ആയ ‘ദ് ബീസ്റ്റ് ലീജിയൻ’ പുറത്തിറക്കി ഹിറ്റാക്കിക്കഴിഞ്ഞു ഈ ചെറുപ്പക്കാരന്‍. English Summary:
The Rise of Indian Manga: Jasil Homavazir\“s Inspiring Creative Journey |