നിങ്ങൾ താമസിക്കുന്ന വീട്ടിൽ ഒരു മുറി ഒഴിവുണ്ടോ? അതോ നിങ്ങളുടെ ഏതെങ്കിലും വീട് ഒഴിഞ്ഞു കിടപ്പുണ്ടോ? എങ്കിൽ മികച്ചൊരു വരുമാന മാർഗത്തിനുള്ള സാധ്യതയുണ്ട്. വീട്ടിലേക്ക് വിദേശ– ആഭ്യന്തര ടൂറിസ്റ്റുകളെ ക്ഷണിക്കാം. അവർക്ക് നാടൻ ഭക്ഷണംതന്നെ വിളമ്പുക. ഒപ്പം നമ്മുടെ നിത്യേനയുള്ള പ്രവൃത്തികളിൽ ഒപ്പം കൂട്ടാം. സമയം പോലെ ചുറ്റുമുള്ള കാഴ്ചകൾ കാണാനായി കൊണ്ടുപോവുകയും ചെയ്യാം. ഇതിനെല്ലാം സർക്കാർ സഹായിക്കുകയും ചെയ്യും. ഇതൊക്കെ എങ്ങനെ നടക്കാനാണ് എന്നാണോ? ഇതെല്ലാം നടന്നു കഴിഞ്ഞു. കാസർകോട്ടുള്ള ഒരു കൂട്ടം പേർ ഇതുവഴി വരുമാനമുണ്ടാക്കാനും തുടങ്ങി. വീടുകൾ ഹോംസ്റ്റേയും വില്ലയുമെല്ലാം ആക്കിയുള്ള കാസർകോട് മാതൃകയുടെ വിജയകഥയാണിത്... താമസിക്കുന്ന വീടുകൾ ഹോംസ്റ്റേയാക്കിയും ആള്‍താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകൾ സർവീസ് വില്ലയാക്കിയുമാണ് കാസർകോട്ടുകാരുടെ ഈ പുത്തൻ വരുമാന മാർഗം. കേരളത്തിൽ ഒന്നാകെ നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ വീടുകളെ മാറ്റിമറിക്കുന്നത്. ഇപ്പോൾ താമസിക്കുന്ന വീടുകളെ എങ്ങനെ ഹോംസ്റ്റേയാക്കി മാറ്റാം? ആൾത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ എങ്ങനെ സർവീസ് വില്ലയാക്കാം? എങ്ങനെ ഇതിൽനിന്നു വരുമാനം കണ്ടെത്താം? പ്രവാസികളായിരിക്കുന്നവർക്ക് നാട്ടിലുള്ള അവരുടെ വീടുകൾ എങ്ങനെ ഇത്തരത്തിൽ ഉപയോഗപ്പെടുത്താം? അതുവഴി വരുമാനം നേടാം? ടൂറിസം വകുപ്പിന്റെ ഈ പദ്ധതിയെക്കുറിച്ച്    English Summary:  
Kasargod Natives are Converting Houses into Homestays and Service Villas: Here\“s How to Get a License and How Successful the Project Is |