‘ഇന്ത്യയിലേക്ക് പോകുന്നത് അവരുമായി യുദ്ധം ചെയ്യാനല്ല, ക്രിക്കറ്റ് കളിക്കാനാണ്’ 2023ലെ ഏകദിന ലോകകപ്പ് തുടങ്ങുന്നതിന് ദിവസങ്ങൾക്കുമുൻപ് പാക്കിസ്ഥാൻ ബോളർ ഹാരിസ് റൗഫ് ലഹോറിൽ നടന്ന വാർത്താസമ്മേളനത്തിനിടെ വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായമാണിത്. ഇന്ത്യ–പാക്ക് മത്സരങ്ങളിൽ പഴയ പോലെ അക്രമണോത്സുകത ഇല്ലാത്തതിനു കാരണം എന്താണെന്ന ചോദ്യമാണ് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ ചോദിച്ചത്. അതിനുള്ള പാക്ക് പേസറുടെ മറുപടി ഇതായിരുന്നു–‘ഇത് ക്രിക്കറ്റല്ലേ? അല്ലാതെ യുദ്ധമല്ലല്ലോ’. യുദ്ധസമാനമായ പോരാട്ടങ്ങളാണ് എന്നും ഇന്ത്യ–പാക്ക് ക്രിക്കറ്റിന്റെ സത്ത. ലോകക്രിക്കറ്റിലെ പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റിലെ മത്സരങ്ങളെ പോരാട്ടങ്ങളുടെ മാതാവ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ടെസ്റ്റായാലും നിയന്ത്രിത ഓവർ മത്സരങ്ങളായാലും ഇന്ത്യ-പാക്ക് പോരാട്ടങ്ങൾ ക്രിക്കറ്റ് വേദികളെ ഉത്സവപ്പറമ്പാക്കിയ ചരിത്രമേയുള്ളൂ. English Summary:
India-Pakistan Cricket Controversies Have Always Spiced Up The Legendary Rivalry Between The Two Nations. This Article Revisits Historical Incidents Like Miandad\“s \“Frog Jump,\“ Bedi\“s Unique Protest, And The Recent Asia Cup Handshake Incident, Showcasing The Intense Moments That Defined Their Encounters. |