പത്തനംതിട്ട ∙ അർജന്റീന ടീം കേരളത്തിലെത്തിയാൽ നടപ്പാക്കേണ്ട ആൾക്കൂട്ടനിയന്ത്രണ രൂപരേഖയുടെ പണിപ്പുരയിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. സംഘാടകർ തയാറാക്കുന്ന പ്ലാനിന് ദുരന്തനിവാരണ അതോറിറ്റി അംഗീകാരം നൽകും. മോക് ഡ്രില്ലുകളും മറ്റും അനുബന്ധമായി നടത്തും. മുൻകാല പാഠങ്ങളും ജനങ്ങളുടെ മനശ്ശാസ്ത്രവും മനസ്സിലാക്കി അതിനുള്ള പദ്ധതി തയാറാക്കും.
- Also Read 500 മീ. കടക്കാൻ ഒന്നര മണിക്കൂർ: ആ യാത്രയിൽ വിജയ് അറിഞ്ഞില്ലേ ദുരന്തത്തിന്റെ ആദ്യ സൂചന? തിരക്ക് കൈവിട്ടതിങ്ങനെ- ഗ്രാഫിക്സ്
ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോൾ തയാറാക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു.UK Immigration News, British Residency Requirements, Immigration Policy Changes UK, Home Secretary Shabana Mahmood, UK Visa Application Process, Social Value of Immigrants UK, Malayala Manorama Online News, UK Settlement Rules, Digital ID for Work Rights UK, Labour Party Conference Liverpool, കുടിയേറ്റ നിയമങ്ങൾ, ബ്രിട്ടീഷ് പൗരത്വം, ഇംഗ്ലണ്ട് കുടിയേറ്റം, യുകെ വിസ, സ്ഥിരതാമസം
- Also Read ‘ഛെ...!’; വിജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ സത്യരാജ്
ബെംഗളൂരുവിലെ ഐപിഎൽ ദുരന്തത്തിനു ശേഷമാണ് കർണാടക ക്രൗഡ് കൺട്രോൾ ബില്ലിനെപ്പറ്റി ആലോചിച്ചത്. എന്നാൽ, ഈ രംഗത്ത് മുന്നിലാണ് കേരളം. കൊച്ചി ഫിഫ അണ്ടർ 17 ലോകകപ്പ്, ഐഎസ്എൽ തുടങ്ങിയ മത്സരങ്ങൾക്കായി തയാറാക്കിയ ദുരന്തനിവാരണ പ്ലാൻ 7 വർഷമായി സംസ്ഥാനത്തിനുണ്ട്.
ജനക്കൂട്ട നിയന്ത്രണത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സംസ്ഥാന സിവിൽ ഡിഫൻസ് ഫോഴ്സ്. നിശ്ചിത സ്ഥലത്ത് ഉൾക്കൊള്ളാവുന്ന ആളുകളുടെ കണക്കിൽനിന്ന് അധികമായി ആരെയും അനുവദിക്കില്ല. English Summary:
Kerala Gears Up: Crowd Control Plan Ready for Argentina Team Visit  |