ഐപിഎല്‍ പ്ലേഫ് ടീമുകൾ ഏതെല്ലാമാണെന്ന കാര്യത്തിൽ ഒടുവിൽ വ്യക്തത വന്നിരിക്കുന്നു. ഇനി ചർച്ചകൾ നാലു ടീമുകളെ മാത്രം കേന്ദ്രീകരിച്ചാണ്– ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്, പഞ്ചാബ് കിങ്സ്. ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യന്‍സ്. എന്നാൽ ഈ നാലു ടീമുകളിലേക്കു മാത്രമായിരിക്കുമോ ശരിക്കും ഐപിഎൽ ചർച്ചകൾ ചായുക? അല്ലെന്നു പറയുന്നു മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കാരണങ്ങളേറെയാണ്. അതിലൊന്ന് ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയ ഋഷഭ് പന്തിന്റെ ഭാവി സംബന്ധിച്ചാണ്. 27 കോടിയെന്ന റെക്കോർഡ് തുകയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്തിന്റെ കളി ഇത്തവണ ഏറെ വിമർശനമേറ്റുവാങ്ങി. പല പൊസിഷനുകളിലിറങ്ങി പരീക്ഷിച്ചിട്ടും ഒന്നും വിജയിച്ചില്ല. പന്തിന്റെ ക്യാപ്റ്റന്‍സിയിൽ ലക്നൗ വാങ്ങിക്കൂട്ടിയ തോൽവികളും വരുംനാളുകളിൽ ചർച്ചയാകും. എന്നാൽ യഥാർഥത്തിൽ എന്താണ് ലക്നൗ സൂപ്പർ ജയന്റ്സിനു സംഭവിച്ചത്? ഇതോടൊപ്പംതന്നെ പ്ലേഓഫ് കാണാതെ പുറത്തുപോയ ആറു ടീമുകളിൽ എന്തു സംഭവിക്കുമെന്നും നോക്കേണ്ടതുണ്ട്. ഇന്ത്യൻ– വിദേശ താരങ്ങളെ വാങ്ങിക്കൂട്ടിയതിൽ English Summary:
Which of the Four Teams will Emerge Victorious in the IPL Playoffs? Tune into the IPL Thrill Pil-25 Podcast for an In-Depth Discussion. |