‘‘അന്യർക്ക് പ്രവേശനമില്ല’’ എന്ന ബോർഡ് തൃശൂർ ആകാശവാണി നിലയത്തിന്റെ ഗേറ്റിന്മേൽ അഹങ്കാരത്തോടെ ഇരിക്കണത് അച്ഛനാണ് എനിക്ക് കാട്ടിത്തന്നത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലേശം ചെരിഞ്ഞ് ഞാൻ അത് വായിച്ചു. ‘അന്യന്റെ ഭാര്യയെ മോഹിക്കരുത് ട്ടാ...’ എന്ന് മാത്‌സ് ക്ലാസ്സ് ഇന്റർവെലിൽ അലക്സ് എന്നോടു വളരെ സീരിയസ് ആയി പറഞ്ഞത് ഞാൻ എന്തുകൊണ്ടോ ഓർത്തു. ‘‘സ്കൂട്ടർ പാർക് കർകെ ആവോ. റെജിസ്റ്റർ പെ എൻട്രി കർനാ ഹേ’’ പൊലീസ്കാരന്റെ വക അമ്ട്ട്. ഞാൻ വിട്ടില്ല; കാച്ചി, ‘‘മേം അന്യൻ നഹീം, ബാലമണ്ഡലം ഹെ’’ അയാൾ പെട്ടെന്ന് പ്രസന്ന വദന സുകുമാരനായി. ‘‘ഓ, മണിച്ചേച്ചി കാ പ്രോഗ്രാം? ചലോ ചലോ, അന്തർ ചലോ’’ അങ്ങിനെ പ്രവേശനം സാധ്യായി ട്ടാ. തൃശൂർ ആകാശവാണിയുടെ ‘ബാലമണ്ഡലം’ എന്ന പരിപാടി കുട്ടികളുടെ ഇടയിൽ ഒരു ജാതി ഹിറ്റാർന്നു. കുട്ടികൾ പാടുന്നു, കഥ പറയുന്നു, നാടകം കളിക്കുന്നു. സംഘഗാനങ്ങൾ പാടുന്നു. ച്ചാൽ, ഞങ്ങടെ ഒരു ലോകം. അടിമുടി കുട്ടി പരിപാടി. തങ്കമണി ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ചേച്ചിയാണ്. മണിച്ചേച്ചിയാണ് പ്രോഗ്രാമിന്റെ അവതരണം. കുറുമ്പ് പറച്ചിൽ, കുട്ടികളുടെ കത്ത് വായിക്കൽ ഒക്കെ. നല്ല മണിമണി പോലിരിക്കും മണിച്ചേച്ചീടെ ശബ്ദം. ഒരു കുട്ടി ഫ്രണ്ട്‌ലി ടോൺ ആണ് ട്ടാ. അതിന്റെ ഗുട്ടൻസ് മ്മക്ക് പിടികിട്ടില്ല്യാ. അപ്പിടി ഇരിക്കും കാലത്തിങ്കൽ ബാലമണ്ഡലത്തിന് തോന്നി... കുട്ടികളുടെ ഒരു English Summary:
My Akashvani and Balamandalam Memories: Sreevalsan J. Menon Column on Balamandalam, Popular Children\“s Radio Program. |