ചെന്നൈ∙ ദക്ഷിണേന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഹൈദരാബാദ് - ചെന്നൈ ഹൈസ്പീഡ് റെയിൽ ഇടനാഴിയുടെ അന്തിമ അലൈൻമെന്റ് തയാറായി. സൗത്ത് സെൻട്രൽ റെയിൽവേ ഡിപിആറിൽ ഉൾപ്പെടുത്തുന്നതിനുള്ള അന്തിമ അലൈൻമെന്റ് തമിഴ്‌നാട് സർക്കാരിന് സമർപ്പിച്ചു. സർവേ പ്രവർത്തനങ്ങൾക്ക് നടത്തുന്നതിന് കൂടി അനുമതി തേടിയതോടെ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ഡിപിആർ തമിഴ്നാട് സർക്കാർ അംഗീകരിച്ചാൽ ഒരു മാസത്തിനുള്ളിൽ പദ്ധതി അന്തിമമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
- Also Read പാളം മുറിച്ചുകടക്കവെ അപകടം; ബെംഗളൂരുവിൽ 2 മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു
തമിഴ്‌നാടിന്റെ അഭ്യർത്ഥനപ്രകാരം, ഗുഡൂരിലൂടെ കടന്നുപോകുന്നതിന് പകരം തിരുപ്പതിയിൽ ഒരു സ്റ്റേഷൻ ഉൾപ്പെടുത്തുന്നതിനായി അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ 12 മണിക്കൂർ യാത്രാ സമയമാണ് ചെന്നൈ – ഹൈദരാബാദ് യാത്രക്ക്. ഇത് 2 മണിക്കൂർ 20 മിനിറ്റായി കുറയും. അലൈൻമെന്റ് പ്രകാരം തമിഴ്‌നാട്ടിൽ രണ്ട് സ്റ്റേഷനുകളാണ് ഉണ്ടാകുക. തമിഴ്നാട്ടിലൂടെ പോകുന്ന പാതയിലെ 12 കിലോമീറ്റർ ദൂരം തുരങ്കപാത ആയിരിക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലൂടെയും പാത കടന്നുപോകും. ഭാവിയിൽ ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് നഗരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഹൈസ്പീഡ് ലൈനുകൾക്കും പദ്ധതി തയ്യാറാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. English Summary:
Chennai-Hyderabad High-Speed Rail: Chennai Hyderabad High-Speed Rail project is nearing reality with the final alignment prepared. The project aims to reduce travel time between Chennai and Hyderabad significantly, fostering better connectivity in South India. |