deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കൈക്കരുത്തിന്റെ പൊലീസ് നയം

Chikheang 2025-10-28 08:40:11 views 949

  



കൃത്യം 50 വർഷം മുൻപ്, അടിയന്തരാവസ്ഥയുടെ നാളുകളിൽ, 1975 സെപ്റ്റംബറിലെ ഒരു രാത്രിയിൽ കണ്ണൂർ ജില്ലയിലെ ധർമടം സ്റ്റേഷൻ പരിധിയിലെ വീട്ടിൽനിന്ന് ഒരു ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിൽ അടച്ചു. രണ്ടു പൊലീസുകാർ ലോക്കപ്പ് മുറിയുടെ അകത്തുകടന്നു യുവാവിനോടു പേരു ചോദിച്ചു. യുവാവ് പേരു പറഞ്ഞു. തുടർന്നു സംഭവിച്ചത് രണ്ടു വർഷത്തിനുശേഷം ആ യുവാവ് കേരള നിയമസഭയിലെ പ്രസംഗത്തിൽ വിവരിച്ചത് ഇങ്ങനെ:  

‘അവർ രണ്ടുപേർ ആദ്യ റൗണ്ട് അടിച്ചു... സിഐ അടക്കം മൂന്നാളുകൾ പിന്നീടു കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവർക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകൾ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാൻ വീഴുന്നുണ്ട്, എഴുന്നേൽക്കുന്നുണ്ട്... അവസാനം എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയായി. എഴുന്നേൽക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവിട്ടി. എത്രമാത്രം ചവിട്ടാൻ കഴിയുമോ അത്രമാത്രം ചവിട്ടി.. അവർ ക്ഷീണിക്കുന്നതുവരെ തല്ലി.’

  • Also Read പൊലീസ് ‘ക്രിമിനലായാൽ’ എന്താണ് പ്രതിവിധി? ആരെ സമീപിക്കും? നിയമസഹായത്തിനുള്ള വഴികൾ ഇങ്ങനെ   


ലോക്കപ്പിലാകുമ്പോൾ ധരിച്ചിരുന്ന, ചോര പുരണ്ട ഷർട്ട് ഉയർത്തിപ്പിടിച്ചുകൊണ്ട് ആ യുവാവ് 1977 മാർച്ച് 30നു നിയമസഭയിൽ നടത്തിയ പ്രസംഗം സഭയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആ യുവാവിന്റെ പേര് പിണറായി വിജയൻ എന്നായിരുന്നു. ഇന്നു കേരളത്തിലെ പൊലീസിനെ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണദ്ദേഹം.  

അഞ്ചു പതിറ്റാണ്ടോളം മുൻപ് അദ്ദേഹം നിയമസഭയിലെ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ച ‘തല്ലിന്റെ ആ മാതിരി’ ഇന്നും കേരള പൊലീസിൽ ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ടെന്ന്, കഴിഞ്ഞ ചില ദിവസങ്ങളായി പുറത്തുവരുന്ന, പൊലീസ് മർദനങ്ങളുടെ കഥകളിൽനിന്നു കേരളം അമ്പരപ്പോടെ തിരിച്ചറിയുകയാണ്.

  • Also Read ‘അന്ന് സംഭവിച്ചതൊന്നും മറക്കാനാകില്ല; കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല, ആ പൊലീസുകാരനാണ് കൂടുതൽ ദ്രോഹിച്ചത്’   


കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ജനസൗഹൃദ പൊലീസിങ്ങിലും കേരള പൊലീസ് രാജ്യത്തിനാകെ മാതൃകയായ എത്രയോ സംഭവങ്ങൾ നമുക്കറിയാം. ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾപ്രകാരം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന എന്ന ഖ്യാതി കേരള പൊലീസിനാണ്. പക്ഷേ, അധികാരമില്ലാത്ത സാദാജനങ്ങളുടെമേൽ കൈക്കരുത്തിലൂടെ അമിതാധികാരം പ്രയോഗിക്കുകയാണ് പൊലീസിന്റെ ചുമതലയെന്നു വിശ്വസിക്കുന്ന ചിലരെങ്കിലും ഇപ്പോഴും നമ്മുടെ പൊലീസ് സേനയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ തുടരുന്നുണ്ട്. Editorial, Malayalam News, Nepal, Social Media, Corruption, Nepal youth protest, Nepal social media ban, K.P. Sharma Oli resignation, Nepal anti-corruption, Nepal freedom of expression, Gen Z Nepal, Nepal political crisis, Parliament fire Nepal, Nepal digital rights, government accountability Nepal, India Nepal diplomacy, youth empowerment Nepal, censorship Nepal, fake news Nepal, hate speech Nepal, Kenya protests, Indonesia protests, Chile protests, Sri Lanka youth, നേപ്പാൾ യുവജന പ്രക്ഷോഭം, നേപ്പാൾ സാമൂഹ്യ മാധ്യമ വിലക്ക്, കെ.പി. ശർമ്മ ഒലി രാജി, നേപ്പാൾ അഴിമതി വിരുദ്ധ സമരം, നേപ്പാൾ അഭിപ്രായ സ്വാതന്ത്ര്യം, ജനറേഷൻ സി നേപ്പാൾ, നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധി, നേപ്പാൾ പാർലമെൻ്റ് തീപിടിത്തം, നേപ്പാൾ ഡിജിറ്റൽ അവകാശങ്ങൾ, ഇന്ത്യ നേപ്പാൾ ബന്ധം, നേപ്പാൾ സർക്കാർ മറുപടി, യുവജന ശക്തി നേപ്പാൾ, സെൻസർഷിപ്പ് നേപ്പാൾ. Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Nepal\“s Fiery Unrest: Social Media Ban Ignites Anti-Corruption Protests

തൃശൂർ ചൊവ്വന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിനെ 2023 ഏപ്രിൽ അഞ്ചിനു പൊലീസ് സ്റ്റേഷനിൽ എസ്ഐ അടക്കം നാലു പൊലീസുകാർ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നു കേരളമനസ്സാക്ഷിക്കുണ്ടായ ഞെട്ടൽ ദിനംപ്രതി വർധിക്കുകയാണ്. 2023 മേയിൽ പീച്ചി സ്റ്റേഷനിൽ ഹോട്ടൽ ജീവനക്കാരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തു വന്നു. ഈ സംഭവങ്ങളിലെല്ലാം കുറ്റക്കാരായ പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതരിൽനിന്നുണ്ടായത്. മർദനമേറ്റ ഹോട്ടൽ ജീവനക്കാരെ പോക്സോ കേസിൽപെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഹോട്ടലുടമയിൽനിന്നു വൻതുക കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. കൊല്ലത്തു പൊലീസിന്റെ കയ്യേറ്റത്തിനിരയായ സിപിഎം ലോക്കൽ സെക്രട്ടറി മാധ്യമങ്ങളോടു സംസാരിക്കുന്നത് പാർട്ടി പ്രാദേശിക നേതാക്കൾ ബലമായി തടസ്സപ്പെടുത്തുന്നതും നമ്മൾ കണ്ടു.

  • Also Read കള്ളനെ പിടിച്ച നസീറിനെ വളഞ്ഞിട്ടുതല്ലി; അടി കഴിഞ്ഞ് എസ്ഐ മാപ്പപേക്ഷിച്ചു: നസീറിനെ ഓർമയുണ്ടോ?   


പൊലീസിന്റെ ജനവിരുദ്ധ നടപടികൾക്കെതിരായ വിമർശനങ്ങളെ പലപ്പോഴും ലഘൂകരിച്ചു കാണുന്ന സമീപനമാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികളിൽനിന്നുണ്ടായിട്ടുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസ് സേനയുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല എന്നു മുഖ്യമന്ത്രി മുൻപൊരിക്കൽ പ്രസംഗിക്കുകവരെ ചെയ്തു. പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചു മുഖ്യമന്ത്രി ഇന്നലെവരെ പ്രതികരിക്കാൻ തയാറായിട്ടുമില്ല.

പൊലീസിന്റെ മനോവീര്യത്തെക്കാൾ പ്രധാനമാണ് വ്യക്തികളുടെ അന്തസ്സും അവകാശവും എന്നു മനസ്സിലാക്കാൻ ഭരണാധികാരികൾ തയാറാകാത്തിടത്തോളം പൊലീസ് സേനയുടെ സൽപേരിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കളങ്കങ്ങൾ തുടരുകതന്നെ ചെയ്യും. സിസിടിവി ക്യാമറയുടെ മുൻപിൽപോലും പരസ്യമായി മനുഷ്യാവകാശലംഘനം നടത്താൻ ധൈര്യം നൽകുന്ന മനോവീര്യം പൊലീസിനു നൽകേണ്ട ബാധ്യത ഇവിടത്തെ ജനങ്ങൾക്കുണ്ടോ? പൗരാവകാശം എന്ന വാക്കിനെ അശ്ലീലമായി കരുതുന്നവർക്കു പൊതുജനസേവകരുടെ യൂണിഫോമിടാൻ അർഹതയില്ലതന്നെ.

പുതിയ വെളിപ്പെടുത്തലുകളിൽ കർശനനടപടിയെടുക്കാൻ  പൊലീസ് മേധാവി രംഗത്തുവന്നത് അഭിനന്ദനാർഹമായ കാര്യമാണ്. നിലനിൽക്കാൻ പാടില്ലാത്ത കളകൾ പറിച്ചുനീക്കിയും തിരുത്താനാകുന്നവ തിരുത്തിയുംതന്നെ വേണം പൊലീസ് സേന മുന്നോട്ടുപോകാൻ. പൊതുജനങ്ങളുടെ ആദരവിനും വിശ്വാസത്തിനും സ്വയം അർഹത നേടിക്കൊണ്ടാണു പൊലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഭരണാധികാരികൾ തയാറാകണം.

പൗരാവകാശം എന്ന പദത്തിന്റെ പവിത്രതയും കരുത്തും പരിശീലനകാലത്തുതന്നെ പൊലീസ് സേനാംഗങ്ങളിൽ ഉൾച്ചേർക്കേണ്ടതുണ്ട്. കാക്കിയുടെ കൈക്കരുത്തിൽ വീണു പിടയുന്ന മനുഷ്യരിൽനിന്ന് ഇറ്റുവീഴുന്ന ചോരത്തുള്ളികളുടെ നിറവും മണവും മറ്റാരെക്കാളും നന്നായി അറിയുന്ന മുഖ്യമന്ത്രിതന്നെ അതിനു മുൻകയ്യെടുക്കുമെന്നു ജനാധിപത്യ കേരളം പ്രതീക്ഷിക്കുന്നു; ചോര പുരണ്ട ആ കുപ്പായം ഇന്നും അദ്ദേഹത്തിന്റെ ഓർമയിലുണ്ടെങ്കിൽ. English Summary:
The Policy of Brute Force: Human Dignity vs. Police Morale in Kerala
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
73213