കൂട്ടിക്കൽ ∙ അപൂർവ രോഗ ബാധിതയായ യുവതി ചികിത്സാ സഹായം തേടുന്നു. കൂട്ടിക്കൽ പഞ്ചായത്ത് 11–ാം വാർഡ് തേൻപുഴ ചെങ്ങനാരി പറമ്പിൽ സിജോയുടെ ഭാര്യ ജെസി (33) ആണ് ജനിതക രോഗമായ അപസ്മാരത്തിന്റെ അപൂർവ അവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. രണ്ട് മാസമായി വെന്റിലേറ്ററിലും ഐസിയുവിലുമായാണ് കഴിയുന്നത്. നാല് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ള ജെസിയുടെ കുടുംബം ചികിത്സാ ചെലവിനായി സുമനസുകളുടെ സഹായം തേടുകയാണ്.
രണ്ടു മാസം മുൻപ് കാണപ്പെട്ട അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ തലയിൽ രക്തം കെട്ടികിടക്കുന്നതായി കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ മൂന്നാഴ്ച ചികിത്സ നൽകി. ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. ശരീരം മുഴുവൻ തളർന്ന അവസ്ഥയിലാണ്. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്താലേ രോഗം ഭേദമാകൂ. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇതിനകം 13 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായതായി ഭർത്താവ് സിജോ പറയുന്നു. kidney transplant, kidney failure, financial assistance, kerala, ranni, pallakkulam, ozhuvanpara, pazhavangadi, tiruvalla, medical help, donation, charity, വൃക്ക മാറ്റിവയ്ക്കൽ, വൃക്ക പരാജയം, സാമ്പത്തിക സഹായം, കേരളം, റാന്നി, പള്ളക്കുളം, ഓഴുവൻപാറ, പഴവങ്ങാടി, തിരുവല്ല, മെഡിക്കൽ സഹായം, ദാനം, ദാനശീലം
നാല് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. 2021ലെ പ്രളയത്തിൽ ഇവർ താമസിച്ചിരുന്ന വീട് തകരുകയും സന്നദ്ധ സംഘടന വീട് നിർമിച്ചു നൽകുകയും ചെയ്തിരുന്നു. ജെസിക്കായി ജൂൺ 29ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നുണ്ട്. സിജോയുടെ പേരിൽ ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
സിജോമോൻ ജോസഫ്
ഇന്ത്യൻ ഓവർസീസ് ബാങ്ക്, പൊൻകുന്നം ശാഖ
അക്കൗണ്ട് നമ്പർ : 341701000004983
ഐഎഫ്എസ്‌സി കോഡ് : IOBA00034417
ഫോൺ നമ്പർ : 7306524192 English Summary:
Rare disease treatment needed for Jessi; Her family is seeking urgent financial aid to cover the high cost of her ongoing medical care in Kerala. |