റാന്നി ∙ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന യുവാവ് സുമനസ്സുകളിൽനിന്ന് ചികിത്സാ സഹായം തേടുന്നു. പഴവങ്ങാടി ഒഴുവൻപാറ പാലക്കുളത്ത് സിറിൽ പ്രകാശാണു (35) കാരുണ്യം കാത്തു കഴിയുന്നത്. നിർധന കുടുംബാംഗമാണ് സിറിൽ. വടശേരിക്കര പിഎച്ച്സിയിൽ താൽക്കാലിക ക്ലീനിങ് ജോലി നോക്കുന്ന മാതാവും ഭാര്യയും 3.5 വയസ്സുള്ള മകനും സഹോദരനും അടങ്ങിയതാണു കുടുംബം. ഡ്രൈവർ ജോലി നോക്കിയാണ് സിറിൽ കുടുംബ ചെലവ് നടത്തിയിരുന്നത്. 6 മാസം മുൻപാണ് വൃക്കകൾക്കു തകരാറാണെന്നു കണ്ടെത്തിയത്. തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ്. വൃക്ക മാറ്റി വയ്ക്കുക മാത്രമാണ് പോംവഴി എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.Hodgkin\“s lymphoma, cancer, tumor, medical treatment, fundraising, Kerala, India, bone marrow transplant, immunotherapy, financial assistance, Erumeli  
 
7 സെന്റ് സ്ഥലത്ത് ചെറിയ വീട്ടിൽ കഴിയുന്ന സിറിലിനും കുടുംബത്തിനും ചികിത്സാച്ചെലവ് താങ്ങാനാകില്ല. മറ്റു വരുമാനവുമില്ല. മാതാവിനു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്. സിറിലിന്റെ മറ്റൊരു സഹോദരൻ വാടക വീട്ടിൽ കഴിയുകയാണ്. സഹോദരന്റെ കുഞ്ഞിനും ഭിന്നശേഷിയാണ്. ഉദാരമതികൾ സഹായിച്ചാൽ മാത്രമേ സിറിലിന്റെ ശസ്ത്രക്രിയ നടക്കൂ. സിറിലിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ റാന്നി പഴവങ്ങാടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.  നമ്പർ: 10400100294172. ഐഎഫ്എസ്‌സി കോഡ്: എഫ്ഡിആർഎൽ 0001040. ഗൂഗിൾ പേ നമ്പർ: 9526938075. English Summary:  
Kidney transplant needed for Cyril Prakash; His family is appealing for financial assistance to cover the expensive medical costs and save his life.  |