മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
പൊലീസ് വിലക്ക് അവഗണിച്ച് ക്രിക്കറ്റ് അസോസിയേഷൻ; തുറന്നത് ഒരൊറ്റ ഗേറ്റ്, ഇടിച്ചു കയറി ആരാധകർ, ദുരന്തമുണ്ടായതെങ്ങനെ ?
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കന്നിക്കിരീടനേട്ടം ആഘോഷിക്കാനെത്തിയതായിരുന്നു ആരാധകർ. സന്തോഷ നിമിഷങ്ങൾ പെട്ടെന്നാണ് ദുരന്തത്തിലേക്കു വഴിമാറിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വൻ ജനക്കൂട്ടമെത്തിയതോടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും നിരവധി പേർ കുഴഞ്ഞുവീണു. വീണവർക്ക് ജനക്കൂട്ടത്തിന്റെ ചവിട്ടേറ്റു. ഇതുവരെ 11 പേർ മരിച്ചെന്നും 33 പേർക്കു പരുക്കേറ്റെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൂർണരൂപം വായിക്കാം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് കോൺഗ്രസിലെ സൗമ്യമുഖം
കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
പൂർണരൂപം വായിക്കാം
നീനു വിവാഹിതയായി, പക്ഷേ അവളെ തേടി ഇനി നാം പോകേണ്ടതില്ല !
‘തുടരും’ സിനിമ പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ അവർ വീണ്ടും ഒാർമിച്ച വിഷയങ്ങിളൊന്നാണ് ദുരഭിമാനക്കൊല. കേരളത്തിൽ ദുരഭിമാനക്കൊലകൾ അപൂർവമായതു കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ ആദ്യം തെളിഞ്ഞത് കെവിന്റെയും നീനുവിന്റെയും മുഖം ആയിരിക്കും. കേരളത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ കേസിനു സിനിമയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾക്കും പ്രമേയത്തിനും ഇൗ സംഭവവുമായി സാമ്യത ആരോപിക്കാം.
പൂർണരൂപം വായിക്കാം
അസഹിഷ്ണുതയെ വിമർശിച്ച് അപ്രീതിക്കിരയായി; ബന്ധങ്ങളിൽ സ്ഥിരതയില്ലാത്ത പ്രണയനായകൻ: ആമിറിന്റെ ജീവിതം
ബോളിവുഡ് അടക്കിവാഴുന്ന സൂപ്പർ സ്റ്റാറുകൾ പലരുണ്ടെങ്കിലും അവരിൽ പെർഫക്ഷനിസ്റ്റ് ആരാണെന്ന് ചോദിച്ചാൽ ആരാധകർ വിരൽ ചൂണ്ടുന്നത് ഒരു പേരിലേക്ക് മാത്രമായിരിക്കും. ആമിർ ഖാൻ. നടൻ, നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ടെങ്കിലും എന്നും വിവാദങ്ങളുടെ ഉറ്റതോഴൻ കൂടിയായിരുന്നു ആമിർ. പക്ഷേ സിനിമയിലെ പ്രകടനങ്ങളുടെ പേരിലല്ല, മറിച്ച് ബന്ധങ്ങളിലെ സ്ഥിരതയില്ലായ്മയുടെ പേരിലായിരുന്നു എന്നും ആമിർ വിമർശനങ്ങൾ നേരിട്ടിരുന്നത്.
പൂർണരൂപം വായിക്കാം
ടിക്കറ്റ് ബുക്കിങ്ങിന് പുതിയ ആപ്പുമായി ഇന്ത്യൻ റെയിൽവേ; \“സ്വറെയിൽ\“ ഉപയോഗിക്കുന്നത് ഇങ്ങനെ
യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിന് പുതിയ ആപ്പുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ. \“SwaRail\“ എന്നാണ് പുതിയ ആപ്പിന്റെ പേര്. ആൻഡ്രോയിഡ് ഡിവൈസുകളിലും ഐഒഎസ് ഡിവൈസുകളിലും ഈ ആപ്പ് ലഭ്യമാണ്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടാതെ, പി എൻ ആർ സ്റ്റാറ്റസ് ചെക്ക്, ഭക്ഷണം ഓർഡർ ചെയ്യാൻ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.ഹഹ ഹൗസ്; ഇവിടെ എത്തിയാൽ തലകുത്തി നിന്ന് ചിരിക്കും, ക്രൊയേഷ്യ
പൂർണരൂപം വായിക്കാംതാപനില 1000 ഡിഗ്രി, ലാവയ്ക്ക് സമാനമായ ചൂട്; വിമാനത്തിലെ ഏറ്റവും സുരക്ഷിത സീറ്റ് ഏത്? – വായന പോയവാരം
രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കണോ? ഇനി പഴം കൂടുതൽ വാങ്ങിക്കോ, പരിഹാരമുണ്ട്
ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ ഇന്ന് വളരെ സാധാരണമാണ്. രക്തസമ്മർദം ഉയരുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ആയാസം ഉണ്ടാക്കുകയും ഇത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കത്തകരാറ്, കാഴ്ചനഷ്ടം തുടങ്ങിയ സങ്കീർണതകളിലൂടെയും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളിലൂടെയും രക്തസമ്മർദം നിയന്ത്രിക്കാനാകും. സമീകൃതഭക്ഷണത്തോടൊപ്പം പതിവായി വ്യായാമം ചെയ്യുന്നതും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.
പൂർണരൂപം വായിക്കാം
തയ്യൽ സൂചിയാൽ ലോക യുദ്ധം നിയന്ത്രിച്ച വനിത, മുടിയിലൊളിഞ്ഞ മഹാരഹസ്യം! ദ് റിയൽ സീക്രട് ഏജന്റ്!
രണ്ടാം ലോകയുദ്ധകാലം. ഫ്രാൻസിലെ നിരത്തുകളിലൂടെ കയ്യിലൊരു തയ്യൽ സൂചിയും തുണിയുമായി സൈക്കിൾ ചവിട്ടി നീങ്ങുന്ന ഒരു യുവതി. കാഴ്ചയിൽ തികച്ചും സാധാരണക്കാരിയായ ഒരു ഫ്രഞ്ച് പെൺകുട്ടി. തയ്യൽ ജോലികൾ ചെയ്ത് ഉപജീവനം നയിക്കുന്നുവെന്ന് ആരും കരുതി. ഇതിനപ്പുറം യാതൊന്നും നാത്സികൾ അവളെപ്പറ്റി സംശയിച്ചതേയില്ല. എന്നാൽ, അവളുടെ മുടിച്ചുരുളുകളിൽ ഒളിഞ്ഞിരുന്നത് നാത്സികൾക്കെതിരെയുള്ള, യുദ്ധഗതി തന്നെ മാറ്റിമറിക്കാൻ പോന്ന, രണ്ടായിരത്തോളമുള്ള അതീവ രഹസ്യങ്ങളായിരുന്നു!
പൂർണരൂപം വായിക്കാം
പരിസ്ഥിതി ദിനത്തിൽ ഇത്തിരി സൈക്കിൾദിന ചിന്തകൾ
ഇന്ന് ജൂൺ 5 ലോക പരിസ്ഥിതിദിനം. രണ്ടു ദിവസംമുമ്പ് മൂന്നാം തീയതി ചൊവ്വാഴ്ച്ച ആയിരുന്നു ലോക സൈക്കിൾ ദിനം. ടാറിട്ട റോഡിലൂടെ ഒഴുകിയെത്തുന്ന സൈക്കിൾകൂട്ടങ്ങൾ പ്രഭാത നടത്തത്തിനിടയിൽ ഇടയ്ക്കിടെ അപൂർവമായി കിട്ടുന്ന സുഖമുള്ള കാഴ്ച. ഈ പരിസ്ഥിതി ദിനത്തിലും സൈക്കിൾ ദിനത്തിലും ഇത്തരം പ്രിയതര കാഴ്ചകൾക്ക് കണ്ണുനീട്ടിയായിരുന്നു വഴിയരികിലൂടുള്ള പതിവുനടത്തം.
പൂർണരൂപം വായിക്കാം
വിയർപ്പ് തുന്നിയിട്ട കുപ്പായങ്ങൾ: തോറ്റുകൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ട് ജയിച്ചുകയറിയ രണ്ടുപേരുടെ കഥ
143 പേർ മാത്രമുള്ള 2024ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് റാങ്ക് പട്ടികയിൽ ഇവർ രണ്ടുപേരുണ്ട് - 14-ാം റാങ്കോടെ രോഹിത് ജയരാജും 87-ാം റാങ്കോടെ ടി.എസ്.ശിശിരയും. തോറ്റുകൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ട് ജയിച്ചുകയറിയവർ.
പൂർണരൂപം വായിക്കാം
ലുലു ഫെസ്റ്റിൽ നിരന്ന ചക്കകൾക്കു പിന്നിലെ മലയാളി; കയറ്റി അയച്ചത് 15,000 കിലോ; പ്രീമിയം ചക്കയുടെ രാജകുമാരൻ
‘‘മലയാളിക്ക് ഇപ്പോഴും ചക്കയുടെ മൂല്യം മനസിലായിട്ടില്ല. നല്ല ഇനങ്ങൾ നോക്കി കൃഷി ചെയ്താൽ ചക്കയ്ക്ക് ഡിമാൻഡ് ഉണ്ട്. അത് ഭംഗിയായി ഉപഭോക്താക്കളുടെ മുൻപിൽ അവതരിപ്പിക്കാനും കഴിയണം’’– എറണാകുളം പാലാരിവട്ടം സ്വദേശി ആർ.അശോകിന് ചക്കയെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. കേരളത്തിലെ പ്രീമിയം ചക്ക വിപണിയിലുള്ള ചുരുക്കം ചില കച്ചവടക്കാരിൽ ഒരാൾ! ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ഒൻപതു വരെ യുഎഇയിലെ എല്ലാ ലുലു മാളുകളിലും നടന്ന ചക്ക ഫെസ്റ്റിവലിലേക്ക് ചാർട്ടേഡ് വിമാനത്തിൽ ചക്ക കയറിപ്പോയതിനു പിന്നിൽ അശോകാണ്.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:
LISTEN ON |