deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബ്രിട്ടിഷ് സുന്ദരിയെ കുരുക്കിയ ‘കുഷ്’; പാട്ടിനെ പ്രണയിച്ച പ്രവാസി മലയാളി; മീൻ കഴിക്കാൻ പറ്റുമോ?– വായന പോയവാരം_deltin51

LHC0088 7 day(s) ago views 587

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

ആഫ്രിക്കയെ വിഴുങ്ങിയ ലഹരിക്കൂട്ട്; ബ്രിട്ടിഷ് സുന്ദരിയെ കുരുക്കിയ ‘കുഷ്’   ഷാർലെറ്റ് മെയ് ലീ. Image Credit: XDrChandanaWick

വടക്കുപടിഞ്ഞാറൻ ആഫ്രിക്കയെ ഒരു കാലത്തു വിഴുങ്ങിയ ലഹരിക്കൂട്ട്. സിയറ ലിയോൺ എന്ന രാജ്യത്ത് അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കേണ്ടി വന്ന ആരോഗ്യ പ്രതിസന്ധിക്കു കാരണമായ മാരകലഹരി. ‘കുഷ്’ എന്ന പേരിൽ പശ്ചിമാഫ്രിക്കയിൽ ഉദ്ഭവിച്ച് ഏഷ്യൻ രാജ്യങ്ങളിലേക്കു പടരുന്ന, ആളുകളെ ‘സോംബി’കളാക്കുമെന്നു കുപ്രസിദ്ധിയുള്ള ഈ ലഹരിമരുന്നിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഷാർലറ്റ് മെയ് ലീ (21) എന്ന ബ്രിട്ടിഷ് യുവതി 45 കിലോഗ്രാം ലഹരിമരുന്നുമായി കൊളംബോയിലെ ബന്ദാരനായക വിമാനത്താവളത്തിൽ പിടിയിലായതോടെയാണ് ‘കുഷ്’ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.

പൂർണരൂപം വായിക്കാം

\“ഡ്യൂയറ്റ് ഒറ്റയ്ക്ക് \“ പാടുന്ന കലാകാരന്‍; പാട്ടിനെ പ്രണയിച്ച പ്രവാസി മലയാളി   റഷീദ്. ചിത്രം: മനോരമ

1994 കളില്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയം. അന്ന് തിരൂരങ്ങാടി മണ്ഡലത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങളിലെ ഏറ്റവും ഹിറ്റായി മാറിയ ഗാനം ആലപിച്ച പാട്ടുകാരന്‍ ഇന്ന് ഖത്തറിന്റെ കലാ, സാംസ്‌കാരിക വേദികളിലെ അധികമാരും അറിയപ്പെടാത്ത ഗായകനാണ്-കൊണ്ടോട്ടി കോടങ്ങാടുകാരന്‍ റഷീദ്.

പൂർണരൂപം വായിക്കാം

ദിലീപ് പറഞ്ഞ ഒരേയൊരു കാര്യം: ‘പ്രിൻസ്’ സംവിധായകന്റെ അഭിമുഖം   ബിന്റോ സ്റ്റീഫൻ, ദിലീപ്–റാനിയ. Photo: Arranged

പ്രേക്ഷകരെ ഒന്നാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി. നടൻ ദിലീപ് തന്റെ സ്വതസിദ്ധമായ കോമഡി റോളിലേക്ക് മടക്കയാത്ര ചെയ്ത ചിത്രത്തിൽ റാനിയാ റാണ എന്ന പുതുമുഖതാരമാണ് നായികയായി എത്തിയത്. ഡിജോ ജോസ് ആന്റണി ഉൾപ്പടെ നിരവധി സംവിധായകർക്കൊപ്പം അസോഷ്യേറ്റ് ആയി പ്രവർത്തിച്ച പരിചയസമ്പന്നനായ വ്യക്തിയാണ് ബിന്റോ സ്റ്റീഫൻ.

പൂർണരൂപം വായിക്കാം

കാശ് മുതലായി, മനസ്സും നിറഞ്ഞു: ഇത് മലയാളി ഇഷ്ടപ്പെടുന്ന വീട്

ചങ്ങനാശേരി തൃക്കൊടിത്താനത്ത് 13 സെന്റിൽ 1800 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷത്തിന് നിർമിച്ച സുഭാഷിന്റെയും കുടുംബത്തിന്റെയും ‘മനസ്സ്’ എന്ന വീടിന്റെ വിശേഷങ്ങളിലേക്ക്.

പൂർണരൂപം വായിക്കാം

പ്രായം തോൽപ്പിക്കാത്ത സൗന്ദര്യം: എന്തുകൊണ്ട് തൃഷ സിംഗിളായി തുടരുന്നു?   തൃഷ കൃഷ്ണൻ∙ ചിത്രം: trishakrishnan/ Instagram

‘തെന്നിന്ത്യൻ സിനിമാ ലോകത്ത് എത്രതാരസുന്ദരികൾ വന്നാലും തൃഷ കൃഷ്ണന്റെ തട്ട് താണു തന്നെയിരിക്കും’ . ലേശം അഹങ്കാരം കലർന്ന ആവേശത്തോടെയാണ് ആരാധകർ അവരുടെ പ്രിയ നടിയെക്കുറിച്ച് വാചാലരാകുന്നത്. തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് തൃഷ കൃഷ്ണൻ. ഒരുപാട് താരസുന്ദരികൾ തെന്നിന്ത്യൻ സിനിമാലോകം അടക്കി വാഴുന്നുണ്ടെങ്കിലും അവരൊന്നും തൃഷയ്ക്കു പോന്ന എതിരാളികളല്ലെന്നാണ് ആരാധകരുടെ പക്ഷം.

പൂർണരൂപം വായിക്കാംപൊലീസ് വിലക്ക് അവഗണിച്ച് ക്രിക്കറ്റ് അസോസിയേഷൻ; തുറന്നത് ഒരൊറ്റ ഗേറ്റ്, ഇടിച്ചു കയറി ആരാധകർ, ദുരന്തമുണ്ടായതെങ്ങനെ ? – വായന പോയവാരം   

ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് ഇവിടുണ്ട്; മനസ്സ് നിറച്ച് കോട്ടയം   ഗ്രാഫിക്സ്: ജെയ്ൻ ഡേവിഡ് / മനോരമ ഓൺലൈൻ

‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ഇങ്ങനെ ചോദിക്കുന്നവർക്ക് ഇതങ്ങ് കാണിച്ചു കൊടുക്കണം. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ കോട്ടയം ജില്ലയിലുണ്ട്. എന്നാപ്പിന്നെ അതൊക്കെ ഒന്നു കണ്ടാലോ. വിശ്വാസികളും ഭക്തരും പോകാനാഗ്രഹിക്കുന്ന തീർഥാടന കേന്ദ്രങ്ങളും ആത്മീയ കേന്ദ്രങ്ങളും ദേവാലയങ്ങളുമൊക്കെയായി ഇതിലുൾപ്പെടാത്ത വേറെയും കേന്ദ്രങ്ങളുണ്ട് ജില്ലയിൽ.

പൂർണരൂപം വായിക്കാം

കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് സമ്മാനം   റുബിൻ മാതാപിതാക്കൾക്കൊപ്പം. Photo: Arranged

കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം. ഏതൊരു കുട്ടിയും തളർന്ന് പോയേക്കാവുന്ന പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയും തന്റെ ഇച്ഛാശക്തിയിലൂടെ പഠിച്ച് തമിഴ്‌നാട്ടിലെ ഈ വർഷത്തിലെ എസ്എസ്എൽസി പരിക്ഷയിൽ ഉന്നതവിജയം നേടുകയും ചെയ്തിരിക്കുകയാണ് റുബിൻ.‌

പൂർണരൂപം വായിക്കാം

ട്രംപിന് മസ്കിന്റെ \“ഷോക്ക് ട്രീറ്റ്‌മെന്റ്\“; ഈ പടിയിറക്കത്തിന്റെ കാരണങ്ങൾ   Image Credit: Shutterstock

ആയിരക്കണക്കിന് പിരിച്ചുവിടലുകൾ, സർക്കാർ ഏജൻസികളെ ഒഴിവാക്കൽ, നിരവധി കേസുകൾ, ഏറ്റുമുട്ടലുകൾ, വധഭീഷണി, ടെ​സ്​ല സ്ഥാപനങ്ങൾക്കുനേരെ ആക്രമണം എന്നിവ ഉൾപ്പെട്ട ഒരു പ്രക്ഷുബ്ധമായ അധ്യായത്തിന് അവസാനം കുറിച്ച് \“ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി\“ (DOGE - ഡോജ്) എന്ന വകുപ്പിൽനിന്നും മസ്ക് പിൻവാങ്ങുന്നു. ട്രംപിന്റെ ബ്യൂട്ടിഫുൾ ബില്ലിന്റെ ചില കാര്യങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ച അഭിമുഖത്തിന് ശേഷം ഒരു ദിവസത്തിനുള്ളിലാണ് പടിയിറക്കം എന്നതാണ് നിർണായകം.

പൂർണരൂപം വായിക്കാം

എണ്ണ ചോർന്നാൽ സാഹചര്യം മാറും; മത്തിയും അയലയും കഴിക്കാൻ പറ്റുമോ?   കടലിൽ മുങ്ങിയ ചരക്കുകപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ ഒരെണ്ണം ആലപ്പുഴ ആറാട്ടുപുഴ പഞ്ചായത്തിലെ തറയിൽക്കടവിനു സമീപം തീരത്തടിഞ്ഞപ്പോൾ. ഇതിൽ പഞ്ഞിച്ചാക്കുകളാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചപ്പോൾ പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ. ചിത്രം: നിഖിൽരാജ് / മനോരമ

കടലിൽ എണ്ണചോർച്ച വ്യാപിച്ചാൽ മത്സ്യത്തിന്റെ ലഭ്യത കുറയുമോ എന്ന ആശങ്കയുണ്ട്. എണ്ണപ്പാടയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന മത്സ്യങ്ങൾ കഴിക്കാനാകുമോ? ഏതൊക്കെ മത്സ്യങ്ങളെയാണ് കൂടുതൽ ബാധിക്കുക?

പൂർണരൂപം വായിക്കാം

അഭിമാന നേട്ടം! ഒന്നരക്കോടിയുടെ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ് നേടി; പാരീസിലേക്ക് പറക്കാൻ അനഘ   ജെ. അനഘ. Photo: Arranged

ശാസ്ത്ര ഗവേഷണത്തിൽ തൽപരരായ വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിന് പത്തനംതിട്ട ചാലപ്പള്ളി സ്വദേശിനി ജെ. അനഘ അർഹയായി. ഒന്നരക്കോടി രൂപയാണ് സ്കോളർഷിപ്പ് തുക. ക്രോണോബയോളജിയിലെ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഇൻസെക്ട് ക്ലോക്ക് ഇനിഷ്യൽ ട്രെയിനിങ് എക്സ്പീരിയൻസ് (ഇൻസൈറ്റ്) പ്രോഗ്രാമിന്റെ ഭാഗമായാണ് അനഘ ഫെലോഷിപ്പ് നേടിയത്.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
LISTEN ON English Summary:
Weekender: Top 10 stories of the Past week published in Manorama Online
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66593