വാഷിങ്ടൻ ∙ റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്ൻ വിഷയത്തിൽ ഇരുനേതാക്കളും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ രണ്ടാഴ്ചയ്ക്കകം ചർച്ച നടത്തുമെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിന്റെ പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണു കൂടിക്കാഴ്ച റദ്ദാക്കാൻ തീരുമാനിച്ചത്. ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ സമീപ ഭാവിയിൽ കൂടിക്കാഴ്ചയ്ക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ട്രംപ് – പുട്ടിൻ കൂടിക്കാഴ്‌ച റദ്ദാക്കിയതിന്റെ കാരണം വൈറ്റ് ഹൗസ് വ്യക്‌തമാക്കിയില്ല.  
  
 -  Also Read  ഹിന്ദി പണ്ഡിത ഒർസിനിക്ക് ഇന്ത്യയിൽ പ്രവേശം തടഞ്ഞു; ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു   
 
    
 
വ്‌ളാഡിമിർ പുട്ടിൻ തങ്ങളുടെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ അദ്ദേഹത്തിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പോളണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഉച്ചകോടിക്കായി പുട്ടിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാൻ തയാറാണെന്ന് ബൾഗേറിയൻ വിദേശകാര്യ മന്ത്രി ജോർജ്ജ് ജോർജിയേവ് അറിയിച്ചു. മോസ്കോയിൽ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള വ്യോമപാതയിലാണ് പോളണ്ട്.  English Summary:  
US-Russia Summit Off: Trump-Putin Meeting Canceled Amid Ukraine Discussions  |