deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി20; 90 ശതമാനം വനിതാ സ്ഥാനാർഥികൾ

Chikheang 2025-10-22 02:51:06 views 1163

  



കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കും മുൻപേ കിഴക്കമ്പലം പഞ്ചായത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 പാർട്ടി. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലേയും അടക്കം 25 സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യപിച്ചത്. 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതെന്ന് ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബ് വ്യക്തമാക്കി. മാങ്ങയാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.  

  • Also Read ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് അധികൃതരുടെ പങ്ക് അന്വേഷിക്കണം, എസ്ഐടിക്ക് ഹൈക്കോടതി നിർദേശം   


തദ്ദേശ തിരഞ്ഞെടുപ്പിന് നവംബർ ആദ്യം വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് മൂന്നു മുന്നണികള്‍ക്കും മുൻപേ ട്വന്റി20 പാര്‍ട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടിയുടെ ഇന്നു ചേർന്ന കിഴക്കമ്പലം പഞ്ചായത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 90 ശതമാനം വനിതകളെ സ്ഥാനാർഥികളാക്കിയതിലൂടെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്ടീയ പാര്‍ട്ടി ഉറപ്പാക്കുന്നതെന്ന് സാബു എം.ജേക്കബ് പറഞ്ഞു. പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലേയും ഒന്നാംഘട്ട  പ്രചരണം പൂര്‍ത്തിയാക്കിയെന്നും പോസ്റ്റര്‍ പ്രചരണം, വാള്‍പെയിന്റിങ്ങ്, നോട്ടിസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ് തുടങ്ങിയവ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.  

കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ ഭരിക്കുന്നത് കിറ്റക്സ് എംഡി സാബു എം.ജേക്കബ് ചീഫ് കോഓർഡിനേറ്ററായ ട്വന്റി 20 പാർട്ടിയാണ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് 19ൽ 17 സീറ്റ് നേടി ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കുന്നത്. 2010ൽ 15 സീറ്റുമായി പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസിന് അത്തവണ ലഭിച്ചത് ഒരു സീറ്റാണ്. ഇതിനു പിന്നാലെയാണ് 2017ൽ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. അതിന്റെ പിൻബലത്തിൽ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20 പാർട്ടി കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും വെങ്ങോല പഞ്ചായത്തിൽ ശ്രദ്ധേയ സാന്നിധ്യമാകുകയും ചെയ്തു.  

  • Also Read എല്ലാ ആശുപത്രികളിലും നിർണയ ലാബ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി   


ഇതിന്റെ ബലത്തിലാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ ട്വന്റി 20 അങ്കം കുറിച്ചെങ്കിലും സിപിഎമ്മിന്റെ പി.വി.ശ്രീനിജനായിരുന്നു 2715 വോട്ടിന്റെ വിജയം. കോൺഗ്രസിന്റെ വി.പി.സജീന്ദ്രന് രണ്ടാം സ്ഥാനത്തും 27.56 ശതമാനം വോട്ടു നേടി ട്വന്റി 20 മൂന്നാം സ്ഥാനത്തും എത്തി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് ഉൾപ്പെടുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ട്വന്റി 20 11.11 വോട്ടുവിഹിതം നേടിയിരുന്നു. ഇത്തവണ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ സിപിഎമ്മിനും കോൺഗ്രസിനുമെതിരെ നിശിത വിമർശനവുമായി സാബു എം.ജേക്കബ് രംഗത്തു വന്നിരുന്നു. അടഞ്ഞു കിടക്കുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റും കുന്നത്തുനാട്ടിലെ വികസന പ്രശ്നങ്ങളുമാണ് ഇത്തവണയും പ്രചരണ വിഷയങ്ങൾ. English Summary:
Kerala Local Body Elections: Twenty20 Party announces candidates ahead of local body elections. Prioritizing women representation in the upcoming local body elections. This early announcement sets the stage for a competitive election season in Kerala.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72185