ബുഡാപെസ്റ്റ്∙ തങ്ങളുടെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ പുട്ടിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പോളണ്ട്. വ്‌ളാഡിമിർ പുട്ടിൻ തങ്ങളുടെ വ്യോമാതിർത്തി കടന്നാൽ അദ്ദേഹത്തിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്നാണ് പോളണ്ട് മുന്നറിയിപ്പ് നൽകിയത്. ഹംഗറിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ പുട്ടിൻ തയാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.  
  
 -  Also Read  2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കമല ഹാരിസിന് മുൻതൂക്കം   
 
    
 
അതേസമയം, ഉച്ചകോടിക്കായി പുട്ടിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാൻ തയാറാണെന്ന് ബൾഗേറിയൻ വിദേശകാര്യ മന്ത്രി ജോർജ്ജ് ജോർജിയേവ് അറിയിച്ചു. മോസ്കോയിൽ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള വ്യോമപാതയിലാണ് പോളണ്ട്. അതേസമയം ബൾഗേറിയ വ്യോമാതിർത്തി തുറന്നുനൽകിയതിനാൽ സെർബിയ വഴിയോ റുമാനിയ വഴിയോ പുട്ടിന് വിമാനമാർഗം ഹംഗറിയിലെത്താൻ സാധിക്കും. English Summary:  
Poland\“s Arrest Threat to Putin: Poland threatens Putin with arrest if he enters its airspace. The threat comes as Putin prepares for a summit in Hungary. Alternative routes are available for Putin to reach Hungary via Bulgaria, Serbia, or Romania. |