പാരിസ്∙ 2007ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദേശഫണ്ട് സ്വീകരിച്ചതിനും ഗൂഢാലോചന നടത്തിയതിനും ശിക്ഷിക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി (70)  ജയിലിൽ. അഞ്ചു വർഷത്തെ തടവു ശിക്ഷ വിധിച്ചതിനെ തുടർന്നാണ് സർക്കോസി ജയിലിൽ ഹാജരായത്. ഭാര്യ കാർല ബ്രൂണി-സർക്കോസിയും നൂറുകണക്കിന് അനുയായികളും  സർക്കോസിയെ ജയിലിലേക്ക് അനുഗമിച്ചു.  ‘ധൈര്യമായിരിക്കൂ നിക്കോളാസ്, ഉടൻ മടങ്ങിവരൂ’,  ‘യഥാർത്ഥത്തിൽ  ഫ്രാൻസ് നിക്കോളാസിനൊപ്പം’ തുടങ്ങിയ ബാനറുകളും ഫ്രഞ്ച് ദേശീയ പതാകകളുമായാണ്  അനുയായികൾ സർക്കോസിയെ ജയിലിലേക്കു യാത്രയാക്കിയത്.  പാരിസിലെ ലാ സാന്റെ ജയിലിലാണ് മുൻ പ്രസിഡന്റ്  ഏകാന്ത തടവ്  അനുഭവിക്കേണ്ടത്.   
  
 -  Also Read  2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കമല ഹാരിസിന് മുൻതൂക്കം   
 
    
 
ലിബിയയിലെ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയിൽനിന്ന് 2007 ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്  ധനസഹായം സ്വീകരിക്കുകയും  ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ്  സർക്കോസിക്ക് ശിക്ഷ ലഭിച്ചത്.  പണം സ്വീകരിക്കാനായി സർക്കോസി പദവി ദുരുപയോഗം ചെയ്തതെന്നു  പാരിസ് കോടതി കണ്ടെത്തി.   
  
 -  Also Read  യുഎസിലുടനീളം \“നോ കിങ്‌സ് \“ റാലികൾ: ട്രംപിനെതിരെ വ്യാപകമായ ജനരോഷം   
 
    
 
ലാ സാന്റയിലേക്കുള്ള യാത്രാമധ്യേ, ‘ഒരു നിരപരാധിയെ ജയിലിലടച്ചിരിക്കുകയാണ്’ എന്നു  സർക്കോസി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. 2007ൽ  സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെങ്കിലും, യാഥാസ്ഥിതിക വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള നേതാവാണ് സർക്കോസി. തനിക്ക് ലഭിച്ച ശിക്ഷയ്ക്ക് എതിരെ അവസാനം വരെ പോരാടുമെന്നും സർക്കോസി പറഞ്ഞു. ‘‘എനിക്ക് ജയിലിനെ ഭയമില്ല. ലാ സാന്റെയുടെ വാതിലുകൾക്ക് മുന്നിൽ ഉൾപ്പെടെ ഞാൻ എന്റെ തല ഉയർത്തിപ്പിടിക്കും’’ – സർക്കോസി പറഞ്ഞു. English Summary:  
Former French President Sarkozy Imprisoned: Nicolas Sarkozy, the former French President, has begun his 5-year jail sentence for campaign finance conspiracy. He was convicted for using Libyan funds during his 2007 election campaign and has maintained his innocence. |