കോഴിക്കോട്∙ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്ടറി കത്തിനശിച്ചു. റൂറൽ എസ്പി കെ.ഇ.ബൈജുവിനും സിഐയ്ക്കും സംഘർഷത്തിൽ പരുക്കുണ്ട്. ഇതോടെ പൊലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു. ഫാക്ടറി കത്തിയെങ്കിലും അഗ്നിരക്ഷാ സേനയ്ക്ക് ഇതുവരെ സ്ഥലത്ത് എത്താൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ അഗ്നിരക്ഷാ സേന വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയാണ്. സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
Also Read ‘ശബ്ദ മലിനീകരണം തടയാൻ വായു മലിനീകരണമോ?’: എയർഹോണുകൾ നശിപ്പിച്ച റോഡ് റോളറിന് പൊല്യുഷൻ സർട്ടിഫിക്കറ്റില്ല, വിവാദം
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നോക്കിയതോടെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് പ്രതിഷേധക്കാരും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. പിന്നാലെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെയാണ് റൂറൽ എസ്പിക്ക് പരുക്കേറ്റത്. എസ്പിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ഉത്തരമേഖല ഐജി അടക്കമുള്ള ഉന്നത പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തും. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. English Summary:
Fresh Cut Factory Set Ablaze: Waste plant protest turns violent in Kozhikode. Locals set fire to a fresh cut factory, leading to clashes and injuries to the Rural SP.