പാരിസ് ∙ സഞ്ചാരികളുടെ മാത്രമല്ല, കവർച്ചക്കാരുടെയും പ്രിയ മ്യൂസിയമാണ് പാരിസിലെ ലൂവ്ര്. ലിയനാർദോ ഡ വീഞ്ചിയുടെ മാസ്റ്റർപീസ് സൃഷ്ടിയായ മോണലിസയെ മോഷ്ടിച്ചതുൾപ്പെടെ യമണ്ടൻ കവർച്ചകളുടെ വലിയ ചരിത്രമുള്ള മ്യൂസിയമാണ് ലൂവ്ര്. 1911ൽ മ്യൂസിയം ജീവനക്കാരിലൊരാളാണ് മുറിക്കുള്ളിൽ ഒളിച്ചിരുന്ന് ആ ലോകപ്രശസ്ത പെയ്ന്റിങ് കൈക്കലാക്കി കോട്ടിനുള്ളിൽ മറച്ചുപിടിച്ച് പുറത്തുകടത്തിയത്. 2 വർഷത്തിനു ശേഷം ഫ്ലോറൻസിൽനിന്ന് മോണലിസയെ തിരികെക്കിട്ടി; പെയ്ന്റിങ് വിശ്വപ്രസിദ്ധമായത് ഈ മോഷണത്തിനുശേഷം. നവോത്ഥാനകാല പടച്ചട്ടകൾ രണ്ടെണ്ണം 1983ൽ മോഷ്ടാക്കൾ കൊണ്ടുപോയത് കണ്ടെത്താനായത് 40 വർഷങ്ങൾക്കു ശേഷമാണ്.
- Also Read പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ സ്വർണാഭരണങ്ങൾ കവർന്ന് മുഖംമൂടിധാരികൾ
വീണുടഞ്ഞ് രത്നകിരീടം
രത്നാഭരണങ്ങളുമായി കടക്കുന്നതിനിടെ മോഷ്ടാക്കളുടെ കയ്യിൽനിന്നു താഴെ വീണത് 19–ാം നൂറ്റാണ്ടിലെ രത്നകിരീടം. നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയായിരുന്ന യൂജീൻ അണിഞ്ഞിരുന്ന കിരീടമാണത്. സ്വർണത്തിൽ കൊത്തിയ പരുന്തുരൂപങ്ങളുള്ള ഈ കിരീടത്തിൽ 1354 വജ്രങ്ങളും 56 മരതകക്കല്ലുകളുമാണു പതിച്ചിട്ടുള്ളത്. കിരീടത്തിന് ഇപ്പോൾ കേടുപാടുണ്ട്. English Summary:
The Mona Lisa Heist: Louvre Museum theft is a recurring theme throughout history, even involving the iconic Mona Lisa. This Parisian museum has witnessed numerous audacious heists, highlighting ongoing security challenges within French museums. |