ആലപ്പുഴ ∙ ഫിറ്റ്നസ് സെന്റർ ഉടമയുടെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നൂറനാട് പൊലീസും. നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുന്ന അഖിൽ നാഥിന്റെ (31) വീട്ടിൽ നിന്നാണ് 48 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. രണ്ട് മാസം മുൻപ് അഖിലിന്റെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ലഹരി കേസിൽ പിടികൂടിയിരുന്നു. ആ സമയം മുതൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
- Also Read കണ്ടുപിടിക്കില്ലെന്ന ആത്മവിശ്വാസം; ചതിച്ചത് സിസിടിവി, അയർക്കുന്നം കൊലപാതകം ചുരുളഴിഞ്ഞതിങ്ങനെ
ഫിറ്റ്നസ് സെന്ററിൽ എത്തുന്ന യുവാക്കളെയും യുവതികളെയും ലഹരി മരുന്ന് കൊടുത്ത് ഫിറ്റ്നസിന് ഇത് ആവശ്യമാണെന്ന് വരുത്തി വൻതോതിൽ രാസലഹരി കച്ചവടമാണ് ഇയാൾ നടത്തിയിരുന്നത്. ഫിറ്റ്നസ് സെന്ററിൽ സ്ഥിരം പോയിരുന്ന ചില യുവാക്കൾ ലഹരി മരുന്ന് ഉപയോഗിച്ച് നുറനാട്ടുള്ള ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാർട്ടി ഇയാൾ നടത്തിയിരുന്നതായി പറയപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നാണ് രാസ ലഹരി ഇയൾ എത്തിച്ചിരുന്നത് എന്നാണ് വിവരം. English Summary:
MDMA Seized from Alappuzha Fitness Center Owner\“s Home: The accused, Akhil Nath, allegedly ran a drug ring targeting young fitness enthusiasts, procuring synthetic drugs from outside the state. |