ധാക്ക∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളത്തിലെ കാർഗോ മേഖലയിൽ ഉച്ചയോടെയാണു തീപിടിത്തം ഉണ്ടായതെന്നു ബംഗ്ലദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലദേശ് എയർലൈൻസിന്റെ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ വിവിധ ഏജൻസികൾ പ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.  
 (Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം  @PTI_News എന്ന എക്സ് അക്കൗണ്ടിലെ വീഡിയോയിൽ നിന്ന് എടുത്തതാണ്.)   
  
VIDEO | Dhaka, Bangladesh: A fire broke out at a section of the Cargo Village of Hazrat Shahjalal International Airport this afternoon. More details awaited.#Dhaka #AirportFire #HazratShahjalal 
 
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/flGkHso2xq— Press Trust of India (@PTI_News) October 18, 2025   English Summary:  
Fire Erupts at Dhaka Airport: Fire disrupts operations at Hazrat Shahjalal International Airport in Dhaka, Bangladesh. The fire broke out in the cargo area, leading to the temporary suspension of flight services and ongoing efforts to bring the situation under control. |