വാഷിങ്ടൻ ∙ ദീർഘദൂര മിസൈലുകൾ നൽകുന്നത് റഷ്യ – യുക്രെയ്ൻ യുദ്ധം വ്യാപിക്കാനിടയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ യുഎസിന്റെ ദീർഘദൂര ടോമഹോക്ക് മിസൈലുകൾ യുക്രെയ്ന് നൽകുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ട്രംപ്. വൈറ്റ്‌ഹൗസിൽ വൊളോഡിമിർ സെലെൻസ്കിയുമായി നടക്കുന്ന ചർച്ചയിലാണ് ഡോണൾഡ് ട്രംപ് മിസൈലുകൾ നൽകിയാലുള്ള അനന്തരഫലത്തെ കുറിച്ച് പറഞ്ഞത്.  
  
 
ദീർഘദൂര ടോമഹോക്ക് മിസൈലുകൾക്ക് പകരമായി യുക്രെയ്‌ൻ യുഎസിന് ഡ്രോണുകൾ നൽകാമെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിർദേശിച്ചു. എന്നാൽ നമുക്ക് അവരേയും ആവശ്യമാണ്, അതിനാൽ അതിനെക്കുറിച്ച് എന്തുചെയ്യാൻ കഴിയുമെന്ന് അറിയില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. യുക്രെയ്ന് ആയുധങ്ങൾ നൽകുന്നത് യുദ്ധം വ്യാപിക്കാൻ ഇടയാക്കുമെന്ന് റഷ്യൻ വക്‌താവ് ദിമിത്രി പെസ്കോവ് യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു. English Summary:  
Trump and Zelenskyy Meeting: Donald Trump Volodymyr Zelenskiy Meeting Updates |