തിരുവനന്തപുരം∙ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവിഷയത്തില്‍ അയഞ്ഞ് സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തിന് ആവശ്യമായ സീറ്റുകള്‍ ഒഴിച്ചിട്ടാല്‍ മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാമെന്നും, എന്‍എസ്എസിന് അനുകൂലമായ സുപ്രീംകോടതി വിധിയിലെ ഇളവുകളും ആനുകൂല്യങ്ങളും മറ്റുള്ള മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കുമെന്നും ഇതിനായി നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.   
  
 -  Also Read  ക്ലിഫ് ഹൗസില്‍ എത്ര മുറികളുണ്ട്, വിസ്തൃതി എത്ര?; നീന്തൽകുളത്തിലൂടെ വിവാദമായ, കേരളത്തിന്റെ വൈറ്റ് ഹൗസ്   
 
    
 
സര്‍ക്കാര്‍ നിലപാട് വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സുപ്രീംകോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സര്‍ക്കാര്‍ നിലപാടുമാറ്റം വ്യക്തമാക്കിയത്. ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കു വഴങ്ങിയെന്ന തരത്തില്‍ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.   
  
 -  Also Read  ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണം, ബോർഡ് പിരിച്ചു വിടണം: ഗവർണറെ കണ്ട് ബിജെപി നേതൃത്വം   
 
    
 
ഇക്കാര്യത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും വേണമെങ്കില്‍ എന്‍എസ്എസിനെപ്പോലെ സുപ്രീംകോടതിയില്‍ പോയി വിധി വാങ്ങിയിട്ടു വരൂ എന്നുമായിരുന്നു മന്ത്രി വി.ശിവന്‍കുട്ടിയുടെ ആദ്യ നിലപാട്. ഇതിന്റെപേരില്‍ മുന്നണിക്കുള്ളില്‍നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിലപാടു മാറ്റി, മന്ത്രി ശിവന്‍കുട്ടി ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍എസ്എസിന് നല്‍കിയ ഉത്തരവ് തുല്യനീതിയെന്ന തരത്തില്‍ തങ്ങള്‍ക്കും ബാധകമാക്കാമെന്നാണു മറ്റു മാനേജ്‌മെന്റുകളുടെ നിലപാട്.   
  
 -  Also Read   ആരാധന താച്ചറോട്, ഇന്ദിരയെപ്പോലെ അധികാരത്തിൽ; ആദ്യ വെല്ലുവിളി ട്രംപിന്റെ വരവ്; ‘യാകൂസാനി’ വിനയാകുമോ ജപ്പാന്റെ ഉരുക്കു വനിതയ്ക്ക്?   
 
    
 
ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാത്തതിനാല്‍ സംസ്ഥാനത്ത് പതിനാറായിരത്തോളം അധ്യാപകരാണു നിയമനാംഗീകാരം കാത്തു കഴിയുന്നത്. ഇവര്‍ക്കു നിലവില്‍ ദിവസ വേതനാടിസ്ഥാനത്തിലാണു നിയമനം. സര്‍ക്കാര്‍ എന്‍എസ്എസിനു നല്‍കിയതിനു സമാനമായ ഉത്തരവിറക്കിയാല്‍ ഇവര്‍ക്കു സ്ഥിരനിയമന അംഗീകാരം ലഭിക്കും. English Summary:  
Kerala Government relaxes rules on differently abled appointments in aided schools: The government will approve other appointments if seats are reserved for differently abled individuals, and benefits from the NSS Supreme Court verdict will extend to other managements. |