ഛത്തീസ്ഗഡ് ∙ മകന്റെ മരണത്തിൽ ദുഃഖിതരായി കഴിയുകയായിരുന്ന മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പ ജില്ലയിലാണ് സംഭവം. കൃഷ്ണ പട്ടേലും (48) ഭാര്യ രമാ ബായിയും (47) വീടിന്റെ മുറ്റത്തുള്ള മരത്തിലാണ് ജീവനൊടുക്കിയത്. ഇവരുടെ നാലു പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വിഡിയോ സന്ദേശവും കണ്ടെടുത്തു. ഏക മകനെ നഷ്ടപ്പെട്ടതിലുള്ള അസഹനീയമായ ദുഃഖമാണ് ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ദമ്പതികൾ ആത്മഹത്യാക്കുറിൽ പറയുന്നു.
What you should read next
- 100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് മകൾ; പെൻഷൻ തട്ടിപ്പ് സംശയിച്ച് പൊലീസ് Latest News
‘ആദിത്യൻ ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയായിരുന്നു, ഞങ്ങളുടെ ലോകം... അനുസരണയുള്ള മകനും ഒരു സുഹൃത്തുമായിരുന്നു. അവന്റെ മരണത്തിനു ശേഷം വീട് നിശ്ശബ്ദമായി. ദൈവം ദയാലുവാണ്. ദീർഘനാളത്തെ സഹനത്തിനൊടുവിൽ, എന്റെ മനസ്സ് ഇപ്പോൾ ശാന്തമാണ്. എനിക്ക് ദൈവത്തോട് ആകർഷണം തോന്നുന്നു. ദൈവത്തിൽ ലയിക്കുക എന്നതാണ് എന്റെ വിധി. ഞങ്ങളുടെ മകൻ ആദിത്യന്റെ അപകട മരണത്തിന്റെ ക്ലെയിം തുക ഞങ്ങളുടെ ജ്യേഷ്ഠന്മാർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതാണ് ഞങ്ങളുടെ അഭ്യർഥന. ഞങ്ങൾ രണ്ടുപേരും ബോധപൂർവ്വവും സന്തോഷത്തോടെയും ദൈവത്തിൽ സമർപ്പിക്കുകയാണ്. ഞങ്ങളുടെ മരണത്തിൽ ആരും ഉത്തരവാദികളല്ല. ദയവായി സന്തോഷത്തോടെ ഞങ്ങൾക്ക് വിട നൽകുക. ഞങ്ങളെ ഓർത്ത് ദുഃഖിക്കരുത്. ഞങ്ങൾ പൂർണ്ണ സമാധാനത്തോടെ, ആഗ്രഹങ്ങളില്ലാതെ, സന്തോഷത്തോടെയാണ് ഈ ലോകം വിടുന്നത്.’ – ആത്മഹത്യാക്കുറിൽ പറയുന്നു.
What you should read next
- Live 7 പാക്ക് സൈനികർ കസ്റ്റഡിയിൽ, വധിക്കും; അന്ത്യശാസനവുമായി ബിഎൽഎ Latest News
2024 ൽ മസ്തുരി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് ഇവരുടെ ഏക മകൻ ആദിത്യ പട്ടേൽ (21) മരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടിയിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. അവർ ചിരിക്കുന്നതു പോലും വളരെ വിരളമായിരുന്നുവെന്നും അവർ പറയുന്നു.
Just in
JUST IN
-
41 SECONDS AGO ‘അവനായിരുന്നു ഞങ്ങളുടെ ലോകം’: മകൻ അപകടത്തിൽ മരിച്ചു; ജീവനൊടുക്കി മാതാപിതാക്കൾ Latest News
-
2 HOURS 7 MINUTES AGO വ്യാപാര കരാർ: നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപമാകുന്നു; ഇന്ത്യൻ സംഘം അടുത്തയാഴ്ച യുഎസിലേക്ക് Latest News
-
2 HOURS 7 MINUTES AGO 100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് മകൾ; പെൻഷൻ തട്ടിപ്പ് സംശയിച്ച് പൊലീസ് Latest News
VIEW MORE
English Summary:
Suicide: Parents, who were grieving the demise of their son, were found to have died by hanging. The incident took place in the Janjgir-Champa district of Chhattisgarh. Krishna Patel (48) and his wife, Rama Bai (47), ended their lives on a tree in the courtyard of their house. |