പിണറായിയിൽ പൊട്ടിയ ബോംബ് മുഖ്യമന്ത്രിയും സിപിഎമ്മും പടക്കമാക്കുന്നു : സണ്ണി ജോസഫ്

deltin33 7 hour(s) ago views 262
  



കണ്ണൂർ∙ പിണറായിയിൽ ബോംബ് പൊട്ടിയ സംഭവം തേച്ചുമായ്ച്ചുകളയാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബോംബുണ്ടാക്കുന്നതിലെ പരിചയക്കുറവുകൊണ്ടാണ് പൊട്ടിയതെന്ന് ഇ.പി.ജയരാജൻ തന്നെ സമ്മതിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

  • Also Read മസാല ബോണ്ടിൽ പോരാട്ടം കടുക്കും; ഇഡി നോട്ടിസിനെതിരെ മുഖ്യമന്ത്രിയും ഹൈക്കോടതിയിൽ   


കൈപ്പത്തി നഷ്ടപ്പെട്ട സിപിഎം പ്രവർത്തകൻ  വിബിൻ രാജ് കാപ്പ കേസിൽ പ്രതിയാണ്. സ്വകാര്യ സ്ഥലത്ത് ബോംബ് നിർമിക്കുമ്പോഴാണ് പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ടത്. പടക്കമാണെന്ന് പറഞ്ഞ് തേച്ചുമായ്ച്ചുകളയാണ് നീക്കം. പി.ജയരാജന്റെ മകൻ ബോംബ് നിർമിക്കുമ്പോൾ കയ്യിലിരുന്ന് പൊട്ടി. വിഷുവിന് പടക്കം പൊട്ടിയതാണെന്നാണ് അന്ന് പറഞ്ഞത്. ഒടുവിൽ പി.ജയരാജന്റെ മകനെതിരെ ബോംബ് നിർമിച്ചതിന് ക്രിമിനൽ കേസെടുക്കേണ്ടി വന്നു. ചെറ്റക്കണ്ടിയിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി രണ്ടു പേർ മരിച്ചു. ആദ്യം പാർട്ടിക്കാരല്ലെന്നാണ് സിപിഎം പറഞ്ഞത്. പിന്നീട് അവർക്ക് വേണ്ടി രക്തസാക്ഷി മണ്ഡപം നിർമിച്ചു. ഇങ്ങനെ പല സ്ഥലത്തും അപകടമുണ്ടായി. കണ്ണൂരിൽ ബോംബ് നിർമിക്കുന്നതിനെതിരെ രണ്ട് തവണ അടിയന്തര പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു.

  • Also Read കേന്ദ്രം പറയുന്നിടത്തു മാത്രം ജോലി; കേരളത്തിലെ ഒട്ടേറെ പേരുടെ ‘തൊഴിൽ’ പോകും; സംസ്ഥാന സർക്കാരിനും ‘പണി’ ഉറപ്പ്   


തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ പോലും യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കി. പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയാണ് സ്ഥാനാർഥികളെ മർദിക്കുന്നത്. അക്രമം വ്യാപിപ്പിക്കുന്നതിനാണ് ബോംബ് നിർമാണം നടത്തിയത്. ആരൊക്കെയാണ് ബോംബ് നിർമിക്കാൻ ഗൂഢാലോചന നടത്തിയതെന്ന് അന്വേഷിക്കണം. ഒരു ന്യായീകരണവും വിലപ്പോകില്ല. കണ്ണൂരിലെ ജനാധിപത്യം തകരുന്നതിൽ ഹൈക്കോടതി പോലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അത് തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.  
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ശബരിമലയിലെ സ്വർണം മോഷ്ടിച്ചതിൽ ഒരു പരാതിയുമില്ല, പാട്ടുണ്ടാക്കിയതിനാണ് പരാതിയെന്ന് അദ്ദേഹം പറഞ്ഞു. പാട്ട് ആരെക്കുറിച്ചാണോ അവരെ സംരക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ശബരിമല എന്ന് കേൾക്കുന്നത് തന്നെ സിപിഎമ്മുകാർക്ക് ഭയമാണ്. ശബരിമല കൊള്ളയുടെ കപ്പിത്താൻമാർ ദേവസ്വം ബോഡിലെ പ്രധാനികളായിരുന്നു. ശബരിമലയിലെ സർക്കാർ പാളിച്ച യുഡിഎഫിന് ഗുണം ചെയ്തുവെന്നും സണ്ണി ജോസഫ് പറഞ്ഞു. English Summary:
Sunny Joseph on Pinarayi Bomb Incident: The incident requires thorough investigation to reveal conspirators and ensure justice. The UDF has shown good progress in Kerala elections.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3610K

Credits

administrator

Credits
365546

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.