search

കുടുംബവഴക്ക്: ഭാര്യയെയും മക്കളെയും കൊന്ന് ശുചിമുറി നിർമാണത്തിനെടുത്ത കുഴിയിൽ മൂടി യുവാവ്, അറസ്റ്റ്

cy520520 2025-12-18 05:21:16 views 615
  



ലക്നൗ∙ ബുർഖ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. പ്രതിയായ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് ഫാറൂഖിന്റെ ഭാര്യ താഹിറ സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഈ സമയത്ത് അവർ ബുർഖ ധരിച്ചിരുന്നില്ലെന്നും ഇതിൽ ഫാറൂഖ് പ്രകോപിതനായെന്നും പൊലീസ് പറഞ്ഞു. താഹിറ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാറൂഖ് ഇതെച്ചൊല്ലി കലഹമുണ്ടാക്കിയെന്നും തുടർന്ന് കൂട്ടക്കൊലപാതകം നടത്തുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

  • Also Read വിദ്യാർഥിനിയുടെ കയ്യിൽ വിലയേറിയ ഫോൺ, വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പീഡന വിവരം; ബസ് ഡ്രൈവർ അറസ്റ്റിൽ   


താഹിറയെയും മക്കളായ ആഫ്രീനെയും സെഹ്‌റിനെയും കാണാനില്ലെന്ന് കാണിച്ച് ഫറൂഖിന്റെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഇയാൾ പറഞ്ഞതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. ഫാറൂഖിനെ സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.  

  • Also Read കേന്ദ്രം പറയുന്നിടത്തു മാത്രം ജോലി; കേരളത്തിലെ ഒട്ടേറെ പേരുടെ ‘തൊഴിൽ’ പോകും; സംസ്ഥാന സർക്കാരിനും ‘പണി’ ഉറപ്പ്   


ഭാര്യ താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവച്ച് കൊന്നതായും ഇളയ മകൾ സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാൾ വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടതായും ഫാറൂഖ് പറഞ്ഞു. ശുചിമുറി നിർമാണത്തിനായി നേരത്തേ തയാറാക്കിയിരുന്ന കുഴിയിലാണ് മൃതദേഹങ്ങൾ മറവു ചെയ്തത്. ഇവിടെ നിന്നും പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു.  
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Family dispute murder case shocks Uttar Pradesh. A man killed his wife and two daughters after an argument and buried them in a pit dug for a toilet, leading to his arrest and a murder investigation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737